ETV Bharat / sitara

'മാസ് കാ അച്ഛനും മാമനും'; മരണമാസ് പോസ്റ്ററുകളുമായി 'മധുരരാജ' - mass ka baap

ചിത്രത്തിലെ നെടുമുടി വേണുവിൻ്റേയും വിജയരാ​ഘവൻ്റേയും പോസ്റ്ററുകളാണ് അണിയറപ്രവര്‍‌ത്തകര്‍ പുറത്തുവിട്ടത്. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അച്ഛനായിരുന്ന നെടുമുടി വേണുവും മാമനായിരുന്ന വിജയരാഘവനും അതേ വേഷങ്ങള്‍ തന്നെയാണ് മധുരരാജയിലും കൈകാര്യം ചെയ്യുന്നത്.

mass1
author img

By

Published : Mar 11, 2019, 12:04 PM IST

Updated : Mar 11, 2019, 12:09 PM IST

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി - വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'മധുരരാജ'. 2010ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'പോക്കിരിരാജ'യുടെ രണ്ടാം ഭാഗമായ മധുരരാജ പ്രഖ്യാപിച്ചതു മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ചിത്രത്തിൻ്റെഫസ്റ്റ് ലുക്കിനും മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. എന്നാലിപ്പോൾ മധുരരാജയുടെ ഏറ്റവും പുതിയ രണ്ട് ക്യാരക്ടര്‍ പോസ്റ്ററുകളാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിലെ നെടുമുടി വേണുവിൻ്റേയും വിജയരാ​ഘവൻ്റേയും പോസ്റ്ററുകളാണ് അണിയറപ്രവര്‍‌ത്തകര്‍ പുറത്തുവിട്ടത്. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അച്ഛനായിരുന്ന നെടുമുടി വേണുവും മാമനായിരുന്ന വിജയരാഘവനും അതേ വേഷങ്ങള്‍ തന്നെയാണ് മധുരരാജയിലും കൈകാര്യം ചെയ്യുന്നത്. മാസ്സ് കാ ബാപ്പ്, മാസ്സ് കാ മാമന്‍ എന്ന ടാഗ്‍ലൈനുമായാണ് പോസ്റ്ററുകള്‍ എത്തിയിരിക്കുന്നത്.‌

മോഹൻലാൽ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, ജയ്, അനുശ്രീ, ഷമ്‌നാ കാസിം, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഒരു ഗാനരംഗത്തിൽ ബോളിവുഡ് താരം സണ്ണി ലിയോണിയും എത്തുന്നുണ്ട്.

ഉദയകൃഷ്ണ തിരക്കഥയും ഷാജി കുമാർ ചായാഗ്രഹണവും നിർവഹിക്കുന്നു. ആക്ഷൻ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. ഗാനങ്ങളൊരുക്കുന്നത് ഗോപീ സുന്ദർ.

Intro:Body:

മാസിന്റെ അച്ഛനും മാമനും; മരണമാസ് പോസ്റ്ററുകളുമായി മധുരരാജ

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി - വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന മധുരരാജ. 2010ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ പ്രഖ്യാപിച്ചതു മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. എന്നാലിപ്പോൾ മധുരരാജയുടെ ഏറ്റവും പുതിയ രണ്ട് ക്യാരക്ടര്‍ പോസ്റ്ററുകളാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. 

ചിത്രത്തിലെ നെടുമുടി വേണുവിന്റെയും വിജയരാ​ഘവന്റെയും പോസ്റ്ററുകളാണ് അണിയറപ്രവര്‍‌ത്തകര്‍ പുറത്തുവിട്ടത്. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അച്ഛനായിരുന്ന നെടുമുടി വേണുവും മാമനായിരുന്ന വിജയരാഘവനും അതേ വേഷങ്ങള്‍ തന്നെയാണ് മധുരരാജയിലും കൈകാര്യം ചെയ്യുന്നത്. മാസ്സ് കാ ബാപ്പ്, മാസ്സ് കാ മാമന്‍ എന്ന ടാഗ്‍ലൈനുമായാണ് പോസ്റ്ററുകള്‍ എത്തിയിരിക്കുന്നത്.‌

മോഹൻലാൽ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, ജയ്, അനുശ്രീ, ഷമ്‌നാ കാസിം, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഒരു ഗാനരംഗത്തിൽ ബോളിവുഡ് താരം സണ്ണി ലിയോണിയും എത്തുന്നുണ്ട്.

ഉദയകൃഷ്ണ തിരക്കഥയും ഷാജി കുമാർ ചായാഗ്രഹണവും നിർവഹിക്കുന്നു. ആക്ഷൻ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. ഗാനങ്ങളൊരുക്കുന്നത് ഗോപീ സുന്ദർ. 

Conclusion:
Last Updated : Mar 11, 2019, 12:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.