നാല് വർഷത്തിന് ശേഷം ഒരു ഡികാപ്രിയോ ചിത്രം തിയേറ്ററുകളില്‍ എത്താൻ ഒരുങ്ങുകയാണ്. ക്വന്റിൻ ടൊറന്റിനോ സംവിധാനം ചെയ്യുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്' എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകർക്ക് മുമ്പില്‍ എത്തുന്നത്. ബ്രാഡ് പിറ്റ്, അല്‍ പച്ചീനോ, മാര്‍ഗോ റോബി, കര്‍ട് റസല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. 'റിക്ക് ഡാള്‍ട്ടണ്‍' എന്ന നടന്റെ വേഷത്തിലാണ് ഡികാപ്രിയോ ചിത്രത്തിലെത്തുന്നത്.
ഇന്നലെ അവസാനിച്ച കാൻ ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ പ്രീമിയർ. ടൊറന്റിനോയ്ക്കും ബ്രാഡ് പിറ്റിനുമൊപ്പം ഡികാപ്രിയോയും കാനില്‍ എത്തിയിരുന്നു. കാൻ വേദിയില്‍ നിന്നും പ്രചരിച്ച ഡികാപ്രിയോ ചിത്രങ്ങളില്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത് അദ്ദേഹത്തിനൊപ്പമുള്ള ഒരു യുവതിയാണ്. സുന്ദരിയായ ഒരു യുവതിയുടെ ചിത്രം പല ആംഗിളില്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ പകർത്തുന്ന ഡികാപ്രിയോയാണ് ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പ്രചരിക്കുന്ന ചിത്രങ്ങളില്‍. ലോകമെമ്പാടും ആരാധകുള്ള ഡികാപ്രിയോ ആരെയാണ് തന്റെ ക്യാമറയില്‍ പകർത്തുന്നത് എന്നറിയാനുള്ള ശ്രമത്തിലായിരുന്നു പാപ്പരാസികൾ.
മറ്റാരുമല്ല, അദ്ദേഹത്തിന്റെ കാമുകി കാമില മൊറോൺ ആണ് ചിത്രങ്ങളിലുള്ളത്. 21കാരിയായ കാമില അർജന്റീനയില്‍ നിന്നുള്ള നടിയും മോഡലുമാണ്. കാലിഫോര്‍ണിയയില്‍ 2017ല്‍ നടന്ന കൊച്ചെല്ല മ്യൂസിക് ആന്റ് ആര്‍ട്സ് ഫെസ്റ്റിവലില്‍ വച്ചാണ് ഡികാപ്രിയോയും കാമിലയും ആദ്യമായി പാപ്പരാസികളുടെ ക്യാമറകളില്‍ പതിയുന്നത്. പ്രശസ്ത നടൻ അല്‍ പച്ചീനോയുടെ വളർത്ത് മകൾ കൂടിയാണ് കാമില. 28 വർഷം നീണ്ട് നിക്കുന്ന അഭിനയ ജീവിതത്തില്‍ നിരവധി നടിമാരും മോഡലുകളുമായി പ്രണയത്തിലായിരുന്നു 44 കാരനായ ലിയാനാർഡോ ഡികാപ്രിയോ.