പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്‍റെയും പ്രിയയുടെയും ജീവിതമിപ്പോൾ. അത് ശരിയാണെന്ന് ചാക്കോച്ചന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൊന്ന് കയറി നോക്കിയാല്‍ മനസിലാകും.
- " class="align-text-top noRightClick twitterSection" data="
">
മകൻ ഇസഹാക്കിനെയും കയ്യിലെടുത്ത് നിറച്ചിരിയോടെ നിൽക്കുന്ന ഭാര്യ പ്രിയയുടെ ചിത്രമാണ് ഇപ്പോൾ ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ‘അവളുടെ മുഖത്തെ ആ ചിരി, വിലമതിക്കാനാവില്ല. കുഞ്ഞിന്‍റെ ഹൃദയമിടിപ്പും ഊഷ്മളതയും സമ്മാനിക്കുന്ന സന്തോഷവും അനുഭൂതിയും കാണാം. ഇത്തരമൊരു ചിത്രത്തിനായി ഏറെനാൾ കാത്തിരുന്നു,” പ്രിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചതിങ്ങനെ.
മകന്‍റെ മാമോദീസ ചിത്രങ്ങള്‍ പങ്കുവച്ച് ആരാധകര്‍ക്കും തന്നെ പിന്തുണച്ച സുഹൃത്തുക്കള്‍ക്കും കുഞ്ചാക്കോ ബോബന്‍ നേരത്തെ നന്ദി പറഞ്ഞിരുന്നു. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.