എറണാകുളം : ഈ വർഷത്തെ മാക്‌ട ലെജന്‍റ് ഹോണര്‍ പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്രകാരന്‍ കെഎസ് സേതുമാധവൻ അർഹനായി. ആറ് പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നല്‍കി വരുന്ന സമഗ്ര സംഭാവന കണക്കിലെടുത്താണ് അംഗീകാരം. കെഎസ് സേതുമാധവനെ ജൂറി അംഗങ്ങൾ ഐകകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് മാക്‌ട അറിയിച്ചു.
also read: 'വീണ്ടും ചിലത് തെളിയിക്കാൻ ഞങ്ങളെത്തും' ; ആശംസാകുറിപ്പിനൊപ്പം സിബിഐ5 പ്രഖ്യാപിച്ച് കെ.മധു
മലയാളത്തിനുപുറമെ തെന്നിന്ത്യൻ ഭാഷകളിലും കെഎസ് സേതുമാധവൻ സജീവമായിരുന്നു. സംസ്ഥാന ദേശീയ അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്. സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അദ്ദേഹത്തിന്‍റെ ക്രിയാത്മകമായ പങ്കാളിത്തമുണ്ടായിരുന്നു.
ജോൺ പോൾ ചെയർമാനും, കലൂർ ഡെന്നിസ് കൺവീനറും ഫാസിൽ, സിബി മലയിൽ, കമൽ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.