ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ സാഹചര്യമല്ലെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അമ്മയുടെ ആരോഗ്യനില ആരാധകരുമായി പങ്കുവെയ്‌ക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്.
'അമ്മ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുന്നു. പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെ ഇല്ല. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.'-സിദ്ധാര്‍ത്ഥ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ സിദ്ധാര്‍ത്ഥിന്‍റെ പോസ്‌റ്റിന് താഴെ നിരവധി കമന്‍റുകളുമെത്തി. തങ്ങളുടെ പ്രിയ നടിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് സുഹൃത്തുക്കളും ആരാധകരും കമന്‍റ് ചെയ്‌തതു.
കുറച്ചു ദിവസമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.പി.എ.സി ലളിതയെ വിദഗ്‌ദ ചികിത്സയ്‌ക്കായി രണ്ട് ദിവസം മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് പ്രവേശിപ്പിച്ചത്.
Also Read:കെ.പി.എ.സി ലളിത ആശുപത്രിയിൽ, ആരോഗ്യ നില മെച്ചമെന്ന് അധികൃതർ