നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം ‘ഉയരെ’യെ വാനോളം പുകഴ്ത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് 'ഉയരെ' എന്നും സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലിക പ്രശ്‌നങ്ങൾക്ക് നേരെയാണ് ചിത്രം വിരല്‍ ചൂണ്ടുന്നതെന്നും മന്ത്രി തന്‍റെ ഔദ്യോഗിക ഫേസേബുക്ക് പേജില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
പല്ലവി എന്ന കഥാപാത്രത്തിലൂടെ പാര്‍വ്വതി മലയാളികളുടെ അഭിമാനമായെന്നും സൂപ്പര്‍ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒരടി മുകളിലാണെന്ന് പാര്‍വ്വതി തെളിയിച്ചെന്നും മന്ത്രി പറഞ്ഞു. പാർവ്വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബി - സഞ്ജയ് തിരക്കഥയിൽ മനു അശോകൻ ഒരുക്കിയ ‘ഉയരെ’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് പാർവ്വതി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.