ETV Bharat / sitara

'ഞാൻ സ്വവർഗാനുരാഗി, മിണ്ടാതിരിക്കില്ല', ട്രോളുകളോട് പ്രതികരിച്ച് കരൺ ജോഹർ - കരൺ ജോഹർ

താനൊരു സ്വവർഗാനുരാഗിയായതുകൊണ്ട് മിണ്ടാതിരിക്കണം എന്നാണ് ആളുകൾ കരുതുന്നതെങ്കില്‍ അത് നടക്കില്ലെന്ന് കരൺ വ്യക്തമാക്കി.

ഞാൻ സ്വവർഗാനുരാഗി, മിണ്ടാതിരിക്കില്ല, ട്രോളുകളോട് പ്രതികരിച്ച് കരൺ ജോഹർ
author img

By

Published : Mar 20, 2019, 5:23 PM IST

ബോളിവുഡിലെ ഹിറ്റ് സംവിധായകൻ കരൺ ജോഹർ താനൊരു സ്വവർഗാനുരാഗിയാണെന്ന് തന്‍റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. സ്വവർഗാനുരാഗിയെന്ന് വെളിപ്പെടുത്തും മുമ്പ് തന്നെ ഓൺലൈൻ ആക്രമണത്തിനും ട്രോളുകൾക്കുമെല്ലാം കരൺ വിധേയനായിട്ടുണ്ട്.

ഈയടുത്ത് അര്‍ബാസ് ഖാനുമായുള്ള അഭിമുഖത്തിൽ ട്രോളുകള്‍ തന്നെ ബാധിച്ചതെങ്ങനെയെന്ന് കരൺ തുറന്ന് പറഞ്ഞിരുന്നു. ''ആദ്യമൊക്കെ ട്രോളുകൾ കാണുമ്പോൾ, ദേഷ്യവും അസ്വസ്ഥതയും തോന്നാറുണ്ടായിരുന്നെങ്കിലും പിന്നീട് അതൊരു സാധാരണ സംഭവമായി മാറി. ഇപ്പോൾ സുന്ദരമായ ആനന്ദാനുഭൂതിയിലാണ്. എല്ലാ ദിവസവും ഇതേ ആനന്ദത്തോടെയാണ് ഞാൻ ഉണരുന്നത്,'' കരൺ പറയുന്നു.

മോശം കമന്‍റുകളും ട്രോളുകളും തന്നെ ബാധിച്ചിരുന്നെന്ന് കരൺ തുറന്നുപറയുന്നു. ‌''ഒരു ഘട്ടത്തിൽ സ്വവർഗരതിയോട് ഭയമായിരുന്നു എനിക്ക്. എന്‍റെ ലൈംഗികത്വത്തെക്കുറിച്ച് നിങ്ങൾക്ക് സംസാരിക്കാം, പക്ഷേ സ്വവർഗ ലൈംഗികതയെക്കുറിച്ച് മോശമായാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ നിങ്ങള്‍ക്ക് കാര്യമായ പ്രശ്നങ്ങളുണ്ട്. അറിവില്ലാത്തതും അസംസ്കൃതവുമായ മനസ്സാണ് നിങ്ങളുടേത്''.

സ്വവർഗാനുരാഗം പ്രമേയമാക്കി സിനിമയെടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ഒരിക്കൽ കരൺ വെളിപ്പെടുത്തിയിരുന്നു. ''മുന്‍ നിര സംവിധായകരിൽ ഒരാൾ എന്ന നിലക്ക് എനിക്കീ വിഷയത്തിൽ സിനിമയെടുക്കാം. സ്വവർഗാനുരാഗികളെക്കുറിച്ച് സിനിമയെടുക്കാൻ അതിയായ ആഗ്രഹമുണ്ട്. മുൻനിര നായകന്മാർ തന്നെ ആ സിനിമയിൽ വരണം. നടന്മാരുടെ കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അങ്ങനെയൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്''-കരൺ പറഞ്ഞു.

Intro:Body:

ഞാൻ സ്വവർഗാനുരാഗി, മിണ്ടാതിരിക്കില്ല, ട്രോളുകളോട് പ്രതികരിച്ച് കരൺ ജോഹർ

ബോളിവുഡിലെ ഹിറ്റ് സംവിധായകൻ കരൺ ജോഹർ താനൊരു സ്വവർഗാനുരാഗിയാണെന്ന് തന്‍റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. സ്വവർഗാനുരാഗിയെന്ന് വെളിപ്പെടുത്തുംമുൻപ് തന്നെ ഓൺലൈൻ ആക്രമണത്തിനും ട്രോളുകൾക്കുമെല്ലാം കരൺ വിധേയനായിട്ടുണ്ട്. 

ഈയടുത്ത് അര്‍ബാസ് ഖാനുമായുള്ള അഭിമുഖത്തിൽ ട്രോളുകള്‍ തന്നെ ബാധിച്ചതെങ്ങനെയെന്ന് കരൺ തുറന്ന് പറഞ്ഞിരുന്നു. ''ആദ്യമൊക്കെ ട്രോളുകൾ കാണുമ്പോൾ, ദേഷ്യവും അസ്വസ്ഥതയും തോന്നാറുണ്ടായിരുന്നെങ്കിലും പിന്നീട് അതൊരു സാധാരണസംഭവമായി മാറി. ഇപ്പോൾ സുന്ദരമായ ആനന്ദാനുഭൂതിയിലാണ്. എല്ലാ ദിവസവും ഇതേ ആനന്ദത്തോടെയാണ് ഞാൻ ഉണരുന്നത്,'' കരൺ പറയുന്നു. താനൊരു സ്വവർഗ്ഗാനുരാഗിയായതുകൊണ്ട് മിണ്ടാതിരിക്കണം എന്നാണ് ആളുകൾ കരുതുന്നതെങ്കില്‍ അത് നടക്കില്ലെന്നും കരൺ കൂട്ടിചേർത്തു.

മോശം കമന്റുകളും ട്രോളുകളും തന്നെ ബാധിച്ചിരുന്നെന്ന് കരൺ തുറന്നുപറയുന്നു. ‌''ഒരു ഘട്ടത്തിൽ സ്വവർഗരതിയോട് ഭയമായിരുന്നു എനിക്ക്. എന്റെ ലൈംഗികത്വത്തെക്കുറിച്ച് നിങ്ങൾക്ക് സംസാരിക്കാം, പക്ഷേ സ്വവർഗലൈംഗികതയെക്കുറിച്ച് മോശമായാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ നിങ്ങള്‍ക്ക് കാര്യമായ പ്രശ്നങ്ങളുണ്ട്. അറിവില്ലാത്തതും അസംസ്കൃതവുമായ മനസ്സാണ് നിങ്ങളുടേത്. 

സ്വവർഗാനുരാഗം പ്രമേയമാക്കി സിനിമയെടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ഒരിക്കൽ കരൺ വെളിപ്പെടുത്തിയിരുന്നു. ''മുന്‍ നിര സംവിധായകരിൽ ഒരാൾ എന്ന നിലക്ക് എനിക്കീ വിഷയത്തിൽ സിനിമയെടുക്കാം. സ്വവർഗാനുരാഗികളെക്കുറിച്ച് സിനിമയെടുക്കാൻ അതിയായ ആഗ്രഹമുണ്ട്. മുൻനിര നായകന്മാർ തന്നെ ആ സിനിമയിൽ വരണം. നടന്മാരുടെ കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അങ്ങനെയൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്''-കരൺ പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.