ETV Bharat / sitara

സഞ്ചാരി വിജയ്‌ തന്‍റെ കണ്ണുകളിലൂടെ വീണ്ടും ലോകത്തെ കാണും - അവയവദാനം

അദ്ദേഹത്തിന്‍റെ കോര്‍ണിയയും കിഡ്‌നിയും ദാനം ചെയ്‌തു.

Kannada actor Sanchari Vijay's organs benefit several recipients  Sanchari Vijay latest news  Kannada actor Sanchari Vijay  Sanchari Vijay Organ Transplantation  Human Organ Transplantation Act  Minto Ophthalmic Hospital  Kannada actor death  Sanchari Vijay  organ donation  സഞ്ചാരി വിജയ്‌  അവയവദാനം  കന്നട നടന്‍ സഞ്ചാരി വിജയ്‌
സഞ്ചാരി വിജയ്‌ തന്‍റെ കണ്ണുകളിലൂടെ വീണ്ടും ലോകത്തെ കാണും
author img

By

Published : Jun 16, 2021, 12:16 PM IST

ബെംഗളൂരു: അവയവദാനത്തിലൂടെ അന്തരിച്ച കന്നട നടന്‍ സഞ്ചാരി വിജയ്‌ വീണ്ടും ലോകം കാണും. അദ്ദേഹത്തിന്‍റെ കോര്‍ണിയ രണ്ട് പേര്‍ക്ക് മാറ്റിവെച്ചതായി മിന്‍റോ ഓഫ്‌താല്‍മിക് ആശുപത്രി ഡയറക്ടര്‍ ഡോ.സുജാത അറിയിച്ചു. 38 വയസും പ്രായം കുറഞ്ഞ ഒരാള്‍ക്കുമാണ് കോര്‍ണിയ മാറ്റിവെച്ചത്. എന്നാല്‍ സ്വീകര്‍ത്താക്കളുടെ പേര്‌ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡോകട്‌ര്‍ പറഞ്ഞു.

അദ്ദേഹത്തിന്‍റെ കിഡ്‌നി 33 വയസുകാരിയായ ഒരു സ്‌ത്രീക്കാണ് മാറ്റിവെച്ചത്‌. എംഎസ്‌ രാമയ്യ ആശുപത്രിയില്‍ നടന്ന ശാസ്‌ത്രക്രിയ വിജയമായിരുന്നെന്നും രോഗി പൂര്‍ണ ആരോഗ്യവതിയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More: അന്തരിച്ച നടന്‍ സഞ്ചാരി വിജയ്‌യുടെ അവയവങ്ങള്‍ കുടുംബം ദാനം ചെയ്‌തു

അദ്ദേഹം നിരവധി ജീവനുകളെയാണ്‌ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. കര്‍ണാടകത്തില്‍ ഒന്നില്‍ കൂടുതല്‍ അവയവങ്ങള്‍ ദാനം ചെയ്‌ത ആദ്യ വ്യക്തയാകും സഞ്ചാരി വിജയ്‌യെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബം ധീരമായ തീരുമാനമാണെടുത്തതെന്നും അവര്‍ പറഞ്ഞു.

Read More:കന്നഡ നടൻ സഞ്ചാരി വിജയ്‌ വാഹനാപകടത്തിൽ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ സഞ്ചാരി വിജയ്‌യുടെ മസ്‌തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിജയ്‌യുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതായി അദ്ദേഹത്തിന്‍റെ കുടുംബം അറിയിച്ചിരുന്നു.

ശനിയാഴ്ച രാത്രി 11.45 ഓടെ സുഹൃത്ത് നവീനുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ബൈക്ക് ഒരു വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. നവീന്‍റെ കാലിന് ഒടിവുണ്ട്. എന്നാല്‍ വിജയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. മരുന്ന് വാങ്ങാനായി പോകുന്നതിനിടെയാണ്‌ ഇരുവരും അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്ത് നവീനിനെതിരെ കേസെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.