ഉലക നായകന്‍ കമല്‍ ഹാസന് (Kamal Hassan) കൊവിഡ്. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ താരത്തിന് ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് (Kamal Hassan tests Covid positive). നിലവില്‍ ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് താരം.
'അമേരിക്കയില്‍ നിന്നും തിരികെ എത്തിയ എനിക്ക് ചെറിയ ചുമ പിടിപ്പെട്ടു. ടെസ്‌റ്റിന് വിധേയനായി കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്. ഇനിയും കൊവിഡ് നമ്മെ വിട്ടുപോയിട്ടില്ല. ഏവരും ജാഗ്രത പാലിക്കണമെന്ന് അപേക്ഷിക്കുന്നു.' - കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്‌തു.
-
அமெரிக்கப் பயணம் முடிந்து திரும்பிய பின் லேசான இருமல் இருந்தது. பரிசோதனை செய்ததில் கோவிட் தொற்று உறுதியானது. மருத்துவமனையில் தனிமைப்படுத்திக் கொண்டுள்ளேன். இன்னமும் நோய்ப்பரவல் நீங்கவில்லையென்பதை உணர்ந்து அனைவரும் பாதுகாப்பாக இருங்கள்.
— Kamal Haasan (@ikamalhaasan) November 22, 2021 " class="align-text-top noRightClick twitterSection" data="
">அமெரிக்கப் பயணம் முடிந்து திரும்பிய பின் லேசான இருமல் இருந்தது. பரிசோதனை செய்ததில் கோவிட் தொற்று உறுதியானது. மருத்துவமனையில் தனிமைப்படுத்திக் கொண்டுள்ளேன். இன்னமும் நோய்ப்பரவல் நீங்கவில்லையென்பதை உணர்ந்து அனைவரும் பாதுகாப்பாக இருங்கள்.
— Kamal Haasan (@ikamalhaasan) November 22, 2021அமெரிக்கப் பயணம் முடிந்து திரும்பிய பின் லேசான இருமல் இருந்தது. பரிசோதனை செய்ததில் கோவிட் தொற்று உறுதியானது. மருத்துவமனையில் தனிமைப்படுத்திக் கொண்டுள்ளேன். இன்னமும் நோய்ப்பரவல் நீங்கவில்லையென்பதை உணர்ந்து அனைவரும் பாதுகாப்பாக இருங்கள்.
— Kamal Haasan (@ikamalhaasan) November 22, 2021
ചെന്നൈയില്‍ ഇന്ന് താരം പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കി. ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്യുന്ന വിക്രമാണ് (Vikram) താരത്തിന്‍റെ ഏറ്റവും പുതിയ പ്രൊജക്‌ട്. വിജയ് (Vijay) നായകനായെത്തിയ 'മാസ്‌റ്ററി' ന് (Master) ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.
ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മാണം കമല്‍ ഹാസനാണ്. ചിത്രത്തില്‍ വിജയ് സേതുപതി (Vijay Sethupathi), ഫഹദ് ഫാസില്‍ (Fahadh Faasil), കാളിദാസ് ജയറാം (Kalidas Jayaram), നരൈന്‍ (Narain)), അര്‍ജുന്‍ ദാസ് (Arjun Das), സമ്പത്ത് രാജ്, ശിവാനി, മൈന നന്ദിനി തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അനിരുദ്ധ് രവിചന്ദര്‍ (Anirudh Ravichander) ആണ് സംഗീതം.
രാജ്യമെങ്ങും പടര്‍ന്നുപന്തലിച്ച കൊവിഡ് മഹാമാരിയില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ തിരിച്ചുവരാനൊരുങ്ങുമ്പോള്‍ വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. സിനിമ മേഖലയിലുള്ളവര്‍ ഉള്‍പ്പടെ നിരവധി പ്രമുഖരെ കൊവിഡ് പിടികൂടിയിരുന്നു.