ETV Bharat / sitara

'എന്നെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ ഞാനുണ്ടാകും' ; ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയതില്‍ ജോജു - ETV

വിവാദങ്ങള്‍ക്ക് പിന്നാലെ നടന്‍റെ ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകള്‍ ലഭ്യമായിരുന്നില്ല

ent  Joju George reveals why he delete his social media accounts  Joju George deletes social media accounts  Joju George  #Joju George  social media  facebook  instagram  facebook post  viral  trending  latest  news  latest news  celebrity  celebrity news  film  movie  movie news  film news  social media accounts  ETV  അക്കൗണ്ട് നീക്കം ചെയ്‌ത്‌ ജോജു ജോര്‍ജ്
'എന്നെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ ഞാന്‍ ഉണ്ടാകും...' അക്കൗണ്ട് നീക്കം ചെയ്‌തതില്‍ വെളിപ്പെടുത്തലുമായി ജോജു
author img

By

Published : Nov 2, 2021, 4:42 PM IST

Updated : Nov 2, 2021, 6:12 PM IST

ഗതാഗതം തടസപ്പെടുത്തിയവര്‍ക്കെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവും വിവാദങ്ങളുമാണ് ജോജു ജോര്‍ജ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കാരണമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍.

ജോജുവിന്‍റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അക്കൗണ്ടുകള്‍ നടന്‍ സ്വന്തം ഇഷ്‌ട്രപ്രകാരം നീക്കം ചെയ്‌തതാണെന്ന് നടനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തത്ക്കാലം വേണ്ട എന്നാണ് ജോജുവിന്‍റെ നിലപാട്.

Also Read: ഫേസ്ബുക്ക് പേജ് നീക്കം ചെയ്‌ത് ജോജു ജോര്‍ജ്?

ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നാണ് നടന്‍ പിന്‍വാങ്ങിയത്. ഫേസ്ബുക്കിലും ഇന്‍സ്‌റ്റയിലും വളരെ സജീവമായിരുന്നു നടന്‍. പ്രേക്ഷക മനസ്സില്‍ തനിക്ക് സ്ഥാനമുണ്ടെന്നാണ് ഇതേക്കുറിച്ച് ജോജു പ്രതികരിച്ചതെന്നാണ് വിവരം.

രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലടക്കം ജോജു ആണ് വാര്‍ത്താത്തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള കോണ്‍ഗ്രസ് സമരത്തോട് പ്രതികരിച്ച ജോജുവിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കഴിഞ്ഞ ദിവസം സമരാനുകൂലികളും വിരുദ്ധരും തമ്മില്‍ വാക്‌പോര് നടന്നിരുന്നു.

Last Updated : Nov 2, 2021, 6:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.