ETV Bharat / sitara

ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ്, ഗിന്നസ് റെക്കോർഡുമായി ജെന്നിഫർ അനിസ്റ്റൺ

author img

By

Published : Oct 17, 2019, 1:26 PM IST

കഴിഞ്ഞ ദിവസമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ ആദ്യ പോസ്റ്റ് പങ്കുവയ്ക്കുന്നത്. ലോകപ്രശസ്ത ടിവി സീരിസ് ആയ ഫ്രണ്ട്‌സിലെ സഹതാരങ്ങള്‍ ഒരുമിച്ചുള്ള സെല്‍ഫിയാണ് ജെന്നിഫർ അപ്‌ലോഡ് ചെയ്തത്

Jennifer Aniston

ലൈക്കുകളില്‍ ഇന്‍സ്റ്റഗ്രാം ഗിന്നസ് റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഹോളിവുഡ് നടി ജെന്നിഫര്‍ അനിസ്റ്റന്‍റെ പോസ്റ്റ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം താരം പോസ്റ്റ് ചെയ്ത ആദ്യ സെല്‍ഫിക്കാണ് ലക്ഷക്കണക്കിന് ലൈക്കുകള്‍ ലഭിച്ചത്. സെല്‍ഫി പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ലൈക്കിന്‍റെയും ഫോളോവേഴ്‌സിന്‍റെയും തള്ളിക്കയറ്റമായിരുന്നു.

ലോകപ്രശസ്ത ടിവി സീരിസ് ആയ ഫ്രണ്ട്‌സിലെ സഹതാരങ്ങള്‍ ഒരുമിച്ചുള്ള സെല്‍ഫിയാണ് ജെന്നിഫർ അപ്‌ലോഡ് ചെയ്തത്. കോര്‍ട്ടീനി കോക്‌സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെര്‍ എന്നിവരായിരുന്നു താരത്തിനൊപ്പം സെല്‍ഫിയില്‍ ഉണ്ടായിരുന്നത്. 'ഞങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫ്രണ്ട്‌സ്' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ ലൈക്കുകള്‍ ആയിരം കവിഞ്ഞു. റിലീസ് ചെയ്ത് വർഷങ്ങൾക്കിപ്പറവും ഫ്രണ്ട്സ് സീരീസിന്‍റെ ജനപ്രീതിക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്നാണ് ഈ ലൈക്കുകളുടെ എണ്ണം വ്യക്തമാക്കുന്നത്.

ഒരു മണിക്കൂർ കൊണ്ട് തന്നെ ജെന്നിഫര്‍ അനിസ്റ്റന്‍റെ ഫോളോവേര്‍സിന്‍റെ എണ്ണം ഒരു ലക്ഷമായി. അഞ്ച് മണിക്കൂര്‍ 16 മിനിറ്റില്‍ അനിസ്റ്റനെ തേടിയെത്തിയത് പത്ത് ലക്ഷം ആരാധകരാണ്. ഏറ്റവും വേഗത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേര്‍സിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് ജെന്നിഫര്‍ അനിസ്റ്റൺ. പ്രിന്‍സ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.