നടൻ ജയറാമിന്റെ പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കൂടുതല്‍ മെലിഞ്ഞ് മസില്‍മാനായി നില്ക്കുന്ന ചിത്രം ജയറാം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. തെലുങ്ക് താരം അല്ലു അര്ജുൻ നായകനാകുന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്ക്ഓവര്‍.
തലമുടിയുടെ ഇരു ഭാഗങ്ങളും ട്രിം ചെയ്ത് ശരീര വണ്ണം കുറച്ച് കറുത്ത ടീ ഷർട്ടിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രായം കുറവ് തോന്നിക്കുന്നുവെന്നും കൂടുതല്‍ സുന്ദരനായല്ലോയെന്നുമാണ് ജയറാമിനെ കണ്ട് ആരാധകര്‍ പറയുന്നത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന 'എ എ 19' എന്ന താല്കാലികമായി പേരിട്ടിരിക്കുന്ന അല്ലു അര്ജുന് ചിത്രത്തിലാണ് ജയറാം ഇനി അഭിനയിക്കുന്നത്. ചിത്രത്തില്‍ അല്ലു അർജുന്റെ അച്ഛന്റെ വേഷമാണ് ജയറാം ചെയ്യുന്നത്.
- " class="align-text-top noRightClick twitterSection" data="">
അല്ലു അര്‍ജുന്റെ അമ്മ വേഷത്തിലെത്തുന്നത് തബുവാണ്. ഒരു ദശാബ്ദത്തിന് ശേഷം തബു തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണിത്. പൂജ ഹെഗ്ഡെയാണ് നായിക. സത്യരാജ്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പി എസ് വിനോദ് ആണ് ഛായാഗ്രഹണം. എസ് തമനാണ് സംഗീതം. എസ് രാധാകൃഷ്ണയും അല്ലു അരവിന്ദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും.