തിരുവനന്തപുരം: പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥയുടെ നേർചിത്രം വരച്ചുകാട്ടുന്ന ഹ്രസ്വചിത്രം "ഇന" നടൻ സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. രാജീവ് വിജയ് ആണ് ഇനയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആദ്യമായി അമ്മയാകുമ്പോൾ ഉണ്ടാകുന്ന ആശങ്കകളും ശാരീരികവും മാനസികവുമായി ഏറ്റെടുക്കേണ്ടി വരുന്ന വെല്ലുവിളികളും കൊണ്ട് സ്വന്തം കുഞ്ഞിനോട് പോലും നീതി പുലർത്താൻ കഴിയാതെ കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ട് പോകേണ്ടി വരുന്ന അവസ്ഥയാണ് ഇന എന്ന ഹ്രസ്വചിത്രത്തിലൂടെ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.
ശീതൾ ബൈഷി, അസ്കർ ഖാൻ, ആലിയ, നദീറ തുടങ്ങിയ പുതുമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത് .ആർ.വി എൻ്റർടൈൻമെൻ്റ്സാണ് നിർമാണം. അജി സരസ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഇതിനോടകം അമ്പതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ഈ ഹ്രസ്വചിത്രത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Also Read: കാത്തിരിപ്പിന് വിരാമം! ട്രെയ്ലറില് ഒളിപ്പിച്ച് സല്യൂട്ട് റിലീസ്...