ETV Bharat / sitara

റൗഡി കോച്ചായി വിജയ്‌; ബിഗില്‍ ട്രെയിലർ - vijay atleemovie bigil

'തെരി'ക്കും 'മെര്‍സലി'നും ശേഷം അറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍.

bigil
author img

By

Published : Oct 12, 2019, 7:54 PM IST

തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ബിഗിലിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഒരു മുഴുനീള മാസ് തമിഴ് സിനിമയ്ക്ക് വേണ്ട ചേരുവകളോടെ ഒരുക്കിയിരിക്കുന്ന ചിത്രം ദീപാവലിക്ക് റിലീസിനെത്തും. വിജയ് മൂന്ന് ഗെറ്റപ്പുകളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നയൻതാരയാണ് നായിക.

  • " class="align-text-top noRightClick twitterSection" data="">

'തെരി'ക്കും 'മെര്‍സലി'നും ശേഷം അറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പതിവ് രക്ഷക വേഷങ്ങള്‍ക്കപ്പുറം കാമ്പുള്ള കഥാപാത്രങ്ങള്‍ വിജയ്ക്ക് നല്‍കുന്ന അറ്റ്ലി ഇക്കുറി വനിതാ ഫുട്ബോള്‍ ടീമിന്‍റെ കോച്ചായാണ് വിജയ്‌യെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിലെ വിജയ് കൂടി ഉള്‍പ്പെട്ട ചില ഫുട്‌ബോള്‍ മത്സര സീക്വന്‍സുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ട്രെയിലറിലും അത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എ.ജി.എസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ കലപതി എസ് അഘോരം ആണ് ചിത്രം നിർമിക്കുന്നത്. അറ്റ്‌ലിയും എസ് രമണഗിരിവാനും ചേർന്നാണ് ബിഗിലിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ.ആർ റഹ്മാനാണ് സംഗീത സംവിധാനം.

കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്‍റെ വിതരണാവകാശം വിറ്റുപോയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.