ETV Bharat / sitara

'പുതിയ തലമുറയ്ക്ക് പക്വത കുറവ്'; ഷെയ്ന്‍ വിഷയത്തില്‍ ഇടവേള ബാബു

author img

By

Published : Oct 18, 2019, 10:31 AM IST

ഷെയ്ൻ നിഗം നല്‍കിയ പരാതി അമ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ഇടവേള ബാബു പറഞ്ഞു.

Idavela Babu

യുവനടൻ ഷെയ്ൻ നിഗത്തെ നിർമാതാവ് ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ താരസംഘടന അമ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചർച്ച നടത്തുമെന്ന് സെക്രട്ടറി ഇടവേള ബാബു. മുന്‍പുണ്ടായിരുന്നവരുടെ പക്വത ഇപ്പോഴുള്ളവര്‍ക്ക് ഇല്ലെന്നും എന്നാല്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമേ നിലവിലുള്ളൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ എല്ലാവരെയും വിളിച്ചുകൂട്ടി, ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കാവുന്ന പ്രശ്‌നമല്ലേയുള്ളൂ. ഇപ്പോൾ എല്ലാവര്‍ക്കും ആ പഴയകാലത്തെ പക്വത ഇല്ല എന്നുള്ള അഭിപ്രായം ഉണ്ട് എനിക്ക്. ഷെയ്‌നിന്‍റെ കാര്യം മാത്രമല്ല. ഹാന്‍ഡില്‍ ചെയ്യാന്‍ ആര്‍ക്കും ക്ഷമയില്ല. അതാണ് ഇപ്പോഴത്തെ ഒരു പ്രശ്‌നം', മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി ഇടവേള ബാബു പറഞ്ഞു.

'വെയില്‍' എന്ന ചിത്രത്തിലെ നായകനായ തനിക്കെതിരേ ചിത്രത്തിന്‍റെ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്‍റെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിന് പിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്‍റെ ശബ്ദരേഖയും ഷെയ്ന്‍ പുറത്തുവിട്ടിരുന്നു. അതേസമയം ആരോപണം ജോബി ജോര്‍ജ് നിഷേധിക്കുകയാണുണ്ടായത്. ഷെയ്ന്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ജോബി ജോര്‍ജ് പറഞ്ഞു. 4.82 കോടി മുതല്‍മുടക്കുള്ള തന്‍റെ സിനിമയുടെ അവശേഷിക്കുന്ന ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിച്ചോദിക്കുകയാണ്. 30 ലക്ഷം നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഈ വിഷയം ഉന്നയിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.