ETV Bharat / sitara

സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനം; സൈറ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഫർഹാൻ അക്തർ - ഫർഹാൻ അക്തർ

സൈറ അവസാനമായി അഭിനയിച്ച ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫര്‍ഹാന്‍ അക്തറിന്‍റെ പ്രതികരണം.

സൈറാ വസീം
author img

By

Published : Oct 1, 2019, 1:58 PM IST

വിശ്വാസപരമായ കാരണങ്ങളാല്‍ സിനിമാ അഭിനയം നിര്‍ത്തിയ സൈറാ വസീം തന്‍റെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. ‘സ്വന്തം ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ട്. ഇക്കാര്യത്തിലെ ശരിതെറ്റുകള്‍ പറയാന്‍ നമ്മള്‍ക്കവകാശമില്ല. പക്ഷെ അവരുടെ കൂടെ ജോലി ചെയ്ത ആളെന്ന നിലയ്ക്ക് മാത്രം പറയുകയാണ്, സൈറ തീരുമാനം മാറ്റുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’ സിനിമ നിര്‍ത്തുകയാണെന്ന് പറഞ്ഞതിന് ശേഷം സൈറയുമായി സംസാരിച്ചിട്ടില്ലെന്നും ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു.

സൈറ അവസാനമായി അഭിനയിച്ച ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫര്‍ഹാന്‍ അക്തറിന്‍റെ പ്രതികരണം. ചിത്രത്തില്‍ സൈറയുടെ പിതാവിന്‍റെ വേഷമാണ് ഫര്‍ഹാന്‍ കൈകാര്യം ചെയ്യുന്നത്. ടൊറന്‍റെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ സൈറ വന്നിരുന്നില്ല. ഒക്ടോബർ പതിനൊന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ മറ്റ് പ്രമോഷന്‍ ചടങ്ങുകളിലും സൈറ പങ്കെടുക്കുന്നില്ല. 2016 ല്‍ ദംഗല്‍ സിനിമയിലൂടെയാണ് സൈറ ബോളിവുഡിലേക്കെത്തിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.