ETV Bharat / sitara

ഗാർഹിക പീഡനം; ഹണി സിങ്ങിന് നോട്ടീസ് അയച്ച് ഡൽഹി കോടതി

author img

By

Published : Aug 3, 2021, 10:54 PM IST

ഓഗസ്റ്റ് 28നകം മറുപടി നൽകാൻ കോടതി അയച്ച നോട്ടീസിൽ പറയുന്നു.

Delhi court notice to singer Honey Singh after wife files domestic violence case  Honey Singh  Delhi court  domestic violence case  ഹണി സിങ്  ഗാർഹിക പീഡന പരാതി  ഗായകന് നോട്ടീസ് അയച്ച് ഡൽഹി കോടതി  ഡൽഹി കോടതി
Delhi court notice to singer Honey Singh after wife files domestic violence case

ബോളിവുഡ് ഗായകനും നടനുമായ ഹണി സിങ്ങിനെതിരെ ഭാര്യ ശാലിനി തൽവാർ നൽകിയ ഗാർഹിക പീഡന പരാതിയിൽ ടിസ് ഹസാരി കോടതി ഹണി സിങ്ങിന് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 28നകം മറുപടി നൽകണം.

ഗാർഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം എന്നീ പരാതികൾ ഉന്നയിച്ചാണ് ഭാര്യ ശാലിനി തൽവാർ ഹർജി നൽകിയിരിക്കുന്നത്. പരാതിക്കാരിക്ക് അനുകൂലമായി ഇരുവരുടെയും സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്ത് ഉപയോഗിക്കുന്നതിൽ നിന്നും വീട്ടിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും ഹണി സിങ്ങിനെ കോടതി വിലക്കി.

പിഡബ്ല്യുഡിവി ആക്ട് 2005ലെ സെക്ഷൻ 18 പ്രകാരം സംരക്ഷണ ഉത്തരവ് പാസാക്കാനും 2005 ലെ പിഡബ്ല്യുഡിവി ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകാനും സ്ത്രീധനവും മറ്റ് വസ്തുക്കളും തിരികെ നൽകാനും ശാലിനി കോടതിയിൽ ആവശ്യപ്പെട്ടു. 2014ലാണ് ഹണി സിങ്ങും ശാലിനിയും വിവാഹിതരാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.