ഭാഷ ഇംഗ്ലീഷ്.കഥ നടക്കുന്നത് അമേരിക്കയിലെ ഫ്ലാറ്റിൽ. പക്ഷേ സിനിമ ഷൂട്ടിങ് മുഴുവൻ നടക്കുന്നത് കേരളത്തിലും. ഗറില്ലയെ കേന്ദ്ര കഥാപാത്രമാക്കി 'ഗറില്ല മൈ സൂപ്പർമാൻ' എന്ന പേരിലൊരുങ്ങുന്ന സിനിമ മായയാണ് സംവിധാനം ചെയ്യുന്നത്.
കോഴിക്കോട് വിമാന ദുരന്തത്തെ ആസ്പദമാക്കി ചിത്രീകരണം ആരംഭിച്ച സിനിമ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിന്നുപോയതാണ് ചെറിയ മുതൽമുടക്കിൽ മികച്ചൊരു സിനിമയെടുക്കാനുള്ള പ്രചോദനം.
Also Read: വിക്രം വേദ ഹിന്ദി റീമേക്കില്‍ സെയ്‌ഫും ഹൃത്വിക്കും; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ
ഡിലൈറ്റഡ് ഇന്‍റർനാഷണൽ എന്ന പ്രൊഡക്ഷൻ കമ്പനി വഴി ക്രൗഡ് ഫണ്ടിങ്ങിലൂടെ സിനിമയ്ക്കുള്ള പണം കണ്ടെത്തും. ചിത്രീകരണം കേരളത്തിൽ സാധ്യമാക്കും.
സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മറ്റെല്ലാം സാധ്യമാക്കും. അമേരിക്കയിലെ ഒരു ഫ്ലാറ്റിൽ കടന്നുകൂടിയ ഗറില്ലയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ഇംഗ്ലീഷിന് പുറമെ മറ്റ് നാല് ഭാഷകളിൽ കൂടി ഒരുങ്ങുന്ന സിനിമ ഒടിടി വഴി പ്രദർശിപ്പിക്കും.