ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന 'കുറുപ്പ്'. ചിത്രത്തിലെ 'പകലിരവുകള്‍' എന്ന ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ദുല്‍ഖര്‍ തന്‍റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. നിമിഷ നേരം കൊണ്ട് തന്നെ ഗാനം തരംഗമായി.
കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീണ്ടുപോയ ചിത്രം നവംബര്‍ 12നാണ് തിയേറ്ററുകളിലെത്തുക. ഒടിടി വേണ്ടെന്നുവെച്ച് തിയേറ്റര്‍ റിലീസിന് തിരഞ്ഞെടുത്ത ചിത്രത്തിന് മികച്ച വരവേല്‍പ്പ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് തിയേറ്റര്‍ ഉടമകളും ആരാധകരും.
400ലേറെ തിയേറ്ററുകളിലാണ് കേരളത്തില്‍ മാത്രം ചിത്രം റിലീസിനെത്തുക. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രമൊരുങ്ങുന്നുണ്ട്. കേരളം, മുംബൈ, അഹമ്മദാബാദ്, മൈസൂര്‍, ദുബായ് എന്നിവിടങ്ങളിലായി ആറ് മാസമായിരുന്നു ചിത്രീകരണം.
- " class="align-text-top noRightClick twitterSection" data="">
Also Read: വൈറലായി ആര്‍ആര്‍ആര്‍ ടീസര്‍ ; റിലീസ് അടുത്ത വര്‍ഷം
നിവിന്‍ പോളി ചിത്രം മൂത്തോനിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്‌ന്‍, പി ബാലചന്ദ്രന്‍, വിജയരാഘവന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും അണിനിരക്കുന്നു.
ദുല്‍ഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ മുതല്‍മുടക്ക് 35 കോടി രൂപയാണ്. ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രം 'സെക്കന്‍ഡ് ഷോ' യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്‍റെയും സംവിധായകന്‍.
ദുല്‍ഖറിന്‍റെ തന്‍റെ ഉടമസ്ഥതയിലുള്ള വേഫാറര്‍ ഫിലിംസും എം സ്‌റ്റാര്‍ എന്‍റര്‍ടെയിന്‍മെന്‍റ്‌സും ചേര്‍ന്നാണ് നിര്‍മാണം. ജിതില്‍ കെ.ജോസിന്‍റേതാണ് കഥ. ഡാനിയേല്‍ സായൂജ് നായരും, കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കും.