ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി. രാജശേഖരൻ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.മാറ്റുവിൻ ചട്ടങ്ങളെ, പാഞ്ചജന്യം, ഇന്ദ്ര ധനുസ് തുടങ്ങി മുപ്പതോളം മലയാള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
1947 ഫെബ്രുവരി 12 ന് വര്‍ക്കല ഇടവ കുരുനിലക്കോട് കടക്കാത്തുവീട്ടില്‍ ഗോവിന്ദക്കുറുപ്പിന്റെയും ജെ. കമലാക്ഷിയമ്മയുടെയും മകനായി ജനനം. 1968 ല്‍ മിടുമിടുക്കി എന്ന ചലച്ചിത്രത്തിന്‍റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. എം. കൃഷ്ണൻ നായർ, തിക്കുറിശ്ശി എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു.
പിന്നണി ഗായിക അമ്പിളിയാണ് രാജശേഖന്‍റെ ഭാര്യ. രാഘവേന്ദ്രൻ, രഞ്ജിനി എന്നിവർമക്കളാണ്.