ETV Bharat / sitara

ഷെയ്നിനെ വിലക്കുന്നത് അംഗീകരിക്കാനാകില്ല: ആഷിക്ക് അബു

ഒരു വിഷയം ഉണ്ടായപ്പോഴേ സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ നിർമാതാക്കളും അതിനെക്കാൾ ലാഘവത്തോടെ ആ സിനിമകളെ കണ്ട നടനും ചെയ്‌തത് തെറ്റാണെന്നും ആഷിക് അബു

Aashiq Abu about Shane Nigam  ആഷിക്ക് അബു  ഷെയ്‌ൻ നിഗം  ഷെയ്‌ൻ നിഗം വിവാദത്തിൽ ആഷിക്ക്  Director Aashiq Abu  Aashiq Abu on Shane Nigam  Shane Nigam's case  Shane Nigam and Aashiq abu
ആഷിക്ക് അബു
author img

By

Published : Dec 5, 2019, 4:34 PM IST

ഷെയ്‌ന്‍ നിഗത്തിനെ സിനിമകളിൽ നിന്ന് വിലക്കികൊണ്ടുള്ള നിർമാതാക്കളുടെ സംഘടനാ തീരുമാനത്തിനെതിരെ ആഷിക്ക് അബു. ഷെയ്നിനെ വിലക്കുന്നത് ഒരു കാലത്തും അംഗീകരിക്കാൻ കഴിയില്ലെന്നും കരാർ ലംഘനം ഉണ്ടായാൽ അതിനെ നേരിടാൻ ഇവിടെ കോടതിയും നിയമങ്ങളുമുണ്ടെന്നും ആഷിക്ക് അബു പറഞ്ഞു. മറ്റു പല മേഖലകളിലും ഇത്തരം കരാർ ലംഘനം നടക്കുന്നുണ്ട്. സിനിമാമേഖലയിൽ മുമ്പും ഇങ്ങനെയുള്ള വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. അതില്‍ വിലക്കല്ല നല്‍കിയതെന്നും ആഷിക്ക് അബു വ്യക്തമാക്കി.

ഒരു വിഷയം ഉണ്ടായപ്പോഴേ സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ നിർമാതാക്കളും അതിനെക്കാൾ ലാഘവത്തോടെ ആ സിനിമകളെ കണ്ട നടനും ചെയ്‌തത് തെറ്റാണ്. അതിനാൽ തന്നെ സിനിമ പോലൊരു പ്രൊഫഷണൽ മേഖലയിൽ ഇത്തരം പ്രവണതകൾ അംഗീകരിക്കാനും സാധിക്കില്ല. ഒപ്പം ഷെയ്‌നിനെപ്പോലൊരു ചെറുപ്പക്കാരൻ സീനിയർ നിർമാതാക്കളെ അനുസരിക്കാതിരുന്നതാണോ പ്രശ്‌നം ഇത്ര വഷളാകാൻ കാരണമായതെന്നും ആഷിക്ക് അബു ചോദിച്ചു.

അധികാരസ്ഥാനത്തിരിക്കുന്ന സീനിയർ നിർമാതാക്കളുടെ വാക്കുകൾക്ക് ഷെയ്നെപ്പോലൊരു ഇരുപത്തിമൂന്നുകാരൻ വില കൽപിക്കാത്തത് ചിലപ്പോൾ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതാകണം ഈ പ്രശ്‌നം ഇത്രയും ഗുരുതരമാകാൻ കാരം. പക്ഷേ പ്രശ്‌നം ഗുരുതരമായാൽ രണ്ടു കൂട്ടർക്കും നഷ്ടമല്ലാതെ എന്തു നേട്ടമാണ് ഉണ്ടാകുക എന്നും ആഷിക് അബു ചോദിച്ചു. നടനായാലും സംവിധായകനായാലും മറ്റാരായാലും എല്ലാവരും ഒരേ മനസ്സോടെ ജോലി ചെയ്യേണ്ട സ്ഥലമാണ് സിനിമ. കരാര്‍ ഒപ്പിടുന്നത് മുതല്‍ നടനുള്‍പ്പടെ മുഴുവന്‍ ആളുകളും സംവിധായകനൊപ്പം നില്‍ക്കണം. ഷെയ്‌നിന്‍റെ ഭാഗത്തു നിന്ന് അപക്വമായ പെരുമാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് തിരുത്തണമെന്നും ആഷിക്ക് പറഞ്ഞു.

പുതുമുഖ സംവിധായകരുടെ മുടങ്ങിപ്പോയ രണ്ട് സിനിമകളും പൂർത്തിയാക്കണം. നിർമാതാക്കൾ കാരവനൊക്കെ ഇടയ്ക്ക് പരിശോധിക്കുന്നത് കൊണ്ടാകാം ലഹരി ഉപയോഗമുണ്ടെന്ന് പറയുന്നത്. അതിൽ പൊലീസ് അന്വേഷണം വരണം. എന്നാൽ തന്‍റെ സിനിമാസെറ്റിൽ ഇത്തരം കാര്യങ്ങൾ ഉണ്ടായിട്ടില്ല. അതു കൊണ്ട് സിനിമയിൽ മുഴുവൻ ലഹരിയാണെന്നു പറഞ്ഞ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ആഷിക്ക് പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.