ETV Bharat / sitara

അന്ന് അച്ഛൻ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു; ദിലീപ്

'എൻ്റെ അച്ഛന് എന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത്തെ ഓരോ അവസ്ഥയില്‍ എനിക്ക് അത് പഠിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്.'

dileep1
author img

By

Published : Mar 10, 2019, 7:31 PM IST

ദീലീപ് -ബിഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലൊരുങ്ങിയ കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളിൽ മുന്നേറുകയാണ്. വിക്കനായ വക്കീലായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. എന്നാലിപ്പോൾ തന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു തൻ്റെ അച്ഛന്‍റെ ആഗ്രഹമെന്ന് തുറന്ന്പറഞ്ഞിരിക്കുകയാണ് ദിലീപ്. അച്ഛന്‍ പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും താരം പറയുന്നു.

''എൻ്റെ അച്ഛന് എന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത്തെ ഓരോ അവസ്ഥയില്‍ എനിക്ക് അത് പഠിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. ബിഎ കഴിഞ്ഞ് എംഎക്ക് ചേര്‍ന്നെങ്കിലും അന്ന് പിന്നെ കമല്‍ സാറിനൊപ്പം അസിസ്റ്റൻ്റായി അങ്ങനെ സിനിമയിലെത്തി. ആ സമയത്ത് അച്ഛന് എല്‍എല്‍ബിക്ക് വിടാനായിരുന്നു താൽപ്പര്യം. അപ്പോഴേക്കും ഞാന്‍ മിമിക്രി, സിനിമ എന്നു പറഞ്ഞ് മാറി. അന്ന് അച്ഛന്‍ അങ്ങനെ പറഞ്ഞതിൻ്റെ വാല്യൂ എന്തെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. ഇതാണ് പൊതുവെ പറയുന്നത്, മാതാപിതാക്കള്‍ പറയുന്നതും നമ്മള്‍ കേള്‍ക്കണം', ദിലീപ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലിലായിരുന്നു. വിവാദങ്ങള്‍ക്കിടെയാണ് ദിലീപ് നായകനായ അരുണ്‍ ഗോപി ചിത്രം രാമലീല റിലീസ് ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കനാണ് ദിലീപിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Intro:Body:

അന്ന് അച്ഛൻ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു; ദിലീപ്

ദീലീപ് -ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലൊരുങ്ങിയ കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ മുന്നേറുകയാണ്. വിക്കനായ വക്കീലായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. എന്നാലിപ്പോൾ തന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു തന്റെ അച്ഛന്റെ ആഗ്രഹമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ്. അച്ഛന്‍ പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും താരം പറയുന്നു. 

''എന്റെ അച്ഛന് എന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത്തെ ഓരോ അവസ്ഥയില്‍ എനിക്ക് അത് പഠിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. ബി എ കഴിഞ്ഞ് എം എയ്ക്കു ചേര്‍ന്നെങ്കിലും അന്ന് പിന്നെ കമല്‍ സാറിനൊപ്പം അസിസ്റ്റന്റായി അങ്ങനെ സിനിമയിലെത്തി. ആ സമയത്ത് അച്ഛന് എല്‍ എല്‍ ബിക്ക് വിടാനായിരുന്നു താൽപ്പര്യം. അപ്പോഴേക്കും ഞാന്‍ മിമിക്രി, സിനിമ എന്നു പറഞ്ഞ് മാറി. അന്ന് അച്ഛന്‍ അങ്ങനെ പറഞ്ഞതിന്റെ വാല്യൂ എന്തെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. ഇതാണ് പൊതുവെ പറയുന്നത്, മാതാപിതാക്കള്‍ പറയുന്നതും നമ്മള്‍ കേള്‍ക്കണം', ദിലീപ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലിലായിരുന്നു. വിവാദങ്ങള്‍ക്കിടെയാണ് ദിലീപ് നായകനായ അരുണ്‍ ഗോപി ചിത്രം രാമലീല റിലീസ് ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കനാണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.