ഏപ്രില്‍ 18ന് തമിഴ്നാട്ടില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ക്യൂവില്‍ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തിയതിന് തമിഴ് താരം അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ സ്ത്രീകൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തമിഴർക്ക് തല അജിത്തിനോടുള്ള സ്നേഹവും ആരാധനയുമെല്ലാം പ്രതിഷേധത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ദൃശ്യങ്ങളില്‍.
-
Clear Video.. Lady Clearly Scolding #Ajith!! 👌
— Hbk KavinKannan Vfc (@kavinhbk08) April 20, 2019 " class="align-text-top noRightClick twitterSection" data="
Incident of History. Entertainment arrived. Ajith tries for publicity which turns opposite towards himself, that purple shirt lady might had a enormous guts. " Tamizhachi " 🔥#AsingaPattanAJITH 😝😂pic.twitter.com/aB8mgwEYh9
">Clear Video.. Lady Clearly Scolding #Ajith!! 👌
— Hbk KavinKannan Vfc (@kavinhbk08) April 20, 2019
Incident of History. Entertainment arrived. Ajith tries for publicity which turns opposite towards himself, that purple shirt lady might had a enormous guts. " Tamizhachi " 🔥#AsingaPattanAJITH 😝😂pic.twitter.com/aB8mgwEYh9Clear Video.. Lady Clearly Scolding #Ajith!! 👌
— Hbk KavinKannan Vfc (@kavinhbk08) April 20, 2019
Incident of History. Entertainment arrived. Ajith tries for publicity which turns opposite towards himself, that purple shirt lady might had a enormous guts. " Tamizhachi " 🔥#AsingaPattanAJITH 😝😂pic.twitter.com/aB8mgwEYh9
വോട്ടിങ് കേന്ദ്രമായ തിരുവാണ്‍മിയുര്‍ സ്‌കൂളിലാണ് താരദമ്പതികൾ വോട്ട് ചെയ്യാനെത്തിയത്. താരങ്ങളെ കണ്ട് സെല്‍ഫിയെടുക്കാനും കൈ കൊടുക്കാനും ആരാധകർ തിരക്ക് കൂട്ടിയതൊടെ പൊലീസ് ഉദ്യോഗസ്ഥർ ഇരുവരേയും കൂട്ടി പോളിങ് ബൂത്തിന്‍റെ അകത്തേക്ക് കയറുകയായിരുന്നു. എന്നാല്‍ പൊലീസിന്‍റെ ഈ നടപടിയെ ക്യൂവില്‍ നിന്ന സ്ത്രീകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
വോട്ട് ചെയ്ത് അജിത്തും ശാലിനിയും തിരിച്ചിറങ്ങിയപ്പോള്‍ പ്രതിഷേധവുമായി ചിലർ രംഗത്ത് വന്നു. വോട്ട് ചെയ്യാനെത്തിയ സ്ത്രീകളില്‍ ചിലർ ശാലിനിയോട് കയർക്കുന്നുമുണ്ടായിരുന്നു. പൊലീസുകാര്‍ ഉടനെ താരത്തെ വാഹനത്തിലേക്ക് എത്തിച്ചെങ്കിലും ആരാധകര്‍ക്കിടയില്‍ പെട്ടുപോയ അജിതിനെ ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് പുറത്തെത്തിച്ചത്.
സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ക്യൂവില്‍ നില്‍ക്കാത്ത അജിത്തിന്‍റെയും ശാലിനിയുടേയും നടപടിയെ ചിലര്‍ വിമര്‍ശിക്കുമ്പോള്‍ ഇരുവരേയും പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.