ETV Bharat / sitara

ധനുഷും ഋതിക് റോഷനും സാറ അലി ഖാനും ഒന്നിക്കുന്നു - hrithik roshan

ധനുഷിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ധനുഷും ഋതിക് റോഷനും സാറ അലി ഖാനും ഒന്നിക്കുന്നു
author img

By

Published : Jul 29, 2019, 4:33 PM IST

രാഞ്ജന '(2013) എന്ന ചിത്രത്തിന് ശേഷം ധനുഷും സംവിധായകൻ ആനന്ദ് എൽ റായ് വീണ്ടും ഒന്നിക്കുന്നു. ചിത്രത്തില്‍ ധനുഷിനൊപ്പം ഋത്വിക് റോഷനും സാറാ അലിഖാനും മുഖ്യ വേഷങ്ങളെ അവതരിപ്പിക്കും എന്ന റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് ഋത്വിക് റോഷൻ, സാറാ അലിഖാൻ എന്നിവർക്കൊപ്പം ആനന്ദ് എൽ റായ് ഒന്നിക്കുന്നത്.

കളർ യെല്ലോ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് ഋതിക് റോഷൻ, സാറാ അലിഖാൻ, ധനുഷ് എന്നിവരോട് സംസാരിച്ചതായും കളർ യെല്ലോ ഫിലിംസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ചിത്രത്തിന്‍റെ പേരും മറ്റ് വിവരങ്ങളും ഉടനെ പുറത്ത് വിടുമെന്ന് ആനന്ദ് എല്‍ റായ് പറഞ്ഞു.

ധനുഷിന്‍റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ‘രാഞ്ജന’. ചിത്രത്തിലെ ധനുഷിന്‍റെ കുന്ദൻ ശങ്കർ എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. മുസ്ലീം യുവതിയുടേയും ഹിന്ദു യുവാവിന്‍റെയും പ്രണയകഥ പറഞ്ഞ ചിത്രത്തിൽ സോനം കപൂറാണ് ധനുഷിന്‍റെ നായികയായി എത്തിയത്. വെട്രിമാരന്‍റെ അസുരൻ, ആർ എസ് ദുരൈ സെന്തില്‍കുമാരിന്‍റെ പട്ടാസ് എന്നിവയാണ് ധനുഷിന്‍റെ പുതിയ തമിഴ് ചിത്രങ്ങൾ.

Intro:Body:

ധനുഷും ഋതിക് റോഷനും സാറ അലി ഖാനും ഒന്നിക്കുന്നു

ധനുഷിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

രാഞ്ജന'(2013) എന്ന ചിത്രത്തിന് ശേഷം ധനുഷും സംവിധായകൻ ആനന്ദ് എൽ റായ് വീണ്ടും ഒന്നിക്കുന്നു. ധനുഷിനൊപ്പം ഋത്വിക് റോഷനും സാറാ അലിഖാനും ഉണ്ടായിരിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് ഋത്വിക് റോഷൻ, സാറാ അലിഖാൻ എന്നിവർക്കൊപ്പം ആനന്ദ് എൽ റായ് ഒന്നിക്കുന്നത്. 

കളർ യെല്ലോ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ ഋതിക് റോഷൻ, സാറാ അലിഖാൻ, ധനുഷ് എന്നിവരോട് സംസാരിച്ചതായും കളർ യെല്ലോ ഫിലിംസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ചിത്രത്തിന്‍റെ പേരും മറ്റ് വിവരങ്ങളും ഉടനെ പുറത്ത് വിടുമെന്ന് ആനന്ദ് എല്‍ റായ് പറഞ്ഞു.

ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ‘രാഞ്ജന’. ചിത്രത്തിലെ ധനുഷിന്റെ കുന്ദൻ ശങ്കർ എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. മുസ്ലീം യുവതിയുടേയും ഹിന്ദു യുവാവിന്റേയും പ്രണയകഥ പറഞ്ഞ ചിത്രത്തിൽ സോനം കപൂറാണ് ധനുഷിന്റെ നായികയായി എത്തിയത്. വെട്രിമാരന്‍റെ അസുരൻ, ആർ എസ് ദുരൈ സെന്തില്‍കുമാരിന്‍റെ പട്ടാസ് എന്നിവയാണ് ധനുഷിന്‍റെ പുതിയ തമിഴ് ചിത്രങ്ങൾ.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.