വിവാഹശേഷം രൺവീർ സിങ്ങും ദീപിക പദുക്കോണും ഒന്നിക്കുന്ന ഒരു ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ആവസാനിക്കുന്നു. കബീർ ഖാന്‍റെ പുതിയ ചിത്രം '83' യിലൂടെയാണ് ഇരുവരും വെള്ളിത്തിരയില്‍ വീണ്ടുമൊന്നിക്കുന്നത്.
1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് നേട്ടത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് '83'. ചിത്രത്തില്‍ അന്നത്തെ ഇന്ത്യൻ നായകൻ കപില്‍ ദേവ് ആയാണ് രൺവീർ എത്തുന്നത്. കപില്‍ ദേവിന്‍റെ ഭാര്യ റോമി ഭാട്ടിയയുടെ കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ഏറെ നാളുകളായി ചിത്രത്തില്‍ ദീപികയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
''എന്‍റെ ഭാര്യയുടെ വേഷം ചെയ്യാൻ എന്‍റെ ഭാര്യയെക്കാൾ മികച്ച മറ്റാരുണ്ട്?'' എന്ന ട്വീറ്റോട് കൂടിയാണ് '83'ല്‍ ദീപിക തന്നെയാണ് നായിക എന്ന സന്തോഷവാർത്ത രൺവീർ ആരാധകരുമായി പങ്കുവച്ചത്. ചിത്രത്തിന്‍റെ സെറ്റില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള രസകരമായ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവച്ചിട്ടുണ്ട്. ഒരു ബാറ്റ് ഉപയോഗിച്ച് ദീപിക രൺവീറിന്‍റെ പുറകില്‍ അടിക്കുന്നതാണ് വീഡിയോയില്‍. ''ഇതാണ് എന്‍റെ ജീവിതം. സിനിമയിലും ജീവിതത്തിലും ഇങ്ങനെ തന്നെ..'' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്കോട്ട്ലന്‍റിലെ ഗ്ലാസ്ഗോവിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">