ETV Bharat / sitara

ക്രിസ്റ്റഫർ നോളൻ ചിത്രത്തില്‍ ഡിംപിൾ കപാഡിയ - ഡിംപിൾ കപാഡിയ

അടുത്ത വർഷം ജൂലൈ 17നായിരിക്കും ചിത്രം പ്രദർശനത്തിനെത്തുന്നത്

ക്രിസ്റ്റഫർ നോളൻ ചിത്രത്തില്‍ ഡിംപിൾ കപാഡിയ
author img

By

Published : May 24, 2019, 4:06 PM IST

ക്രിസ്റ്റഫർ നോളന്‍റെ പുതിയ ചിത്രത്തില്‍ ബോളിവുഡ് നടി ഡിംപിൾ കപാഡിയയും. ടെനറ്റ് എന്ന് പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രത്തിലാണ് ഡിംപിൾ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നലെയാണ് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

ജോൺ ഡേവിഡ്, റോബർട്ട് പാറ്റിൻസൺ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ക്രിസ്റ്റഫർ നോളൻ തന്നെ തിരക്കഥ നിർവ്വഹിക്കുന്ന ചിത്രം വാർണർ ബ്രോസ് പിക്ച്ചറാണ് വിതരണത്തിനെത്തിക്കുന്നത്. ഏഴ് രാജ്യങ്ങളിലായാണ് ടെനറ്റിന്‍റെ ഷൂട്ടിങ് നടക്കുക. 2020 ജൂലൈ 17ന് ചിത്രം പുറത്തിറങ്ങും.

2002ല്‍ പുറത്തിറങ്ങിയ 'ലീല' എന്ന ഇംഗ്ലീഷ് ചിത്രത്തിലും 61കാരിയായ ഡിംപിൾ അഭിനയിച്ചിട്ടുണ്ട്. 1973ല്‍ രാജ് കപൂർ ചിത്രമായ 'ബോബി'യിലൂടെയാണ് ഡിംപിൾ സിനിമയിലെത്തുന്നത്. 'രുഡാലി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. നടൻ രാജേഷ് ഖന്നയെ വിവാഹം ചെയ്ത ഡിംപിൾ വിവാഹമോചനത്തിന് ശേഷം 'സാഗർ' എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്കുള്ള തിരിച്ച് വരവ് നടത്തിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.