തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാർഥിക്ക് കുത്തേറ്റ സംഭവം വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി പേരാണ് സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ രംഗത്തെത്തിയത്. വിവാദങ്ങളില്‍ വീണ്ടും എസ്എഫ്ഐയും യൂണിവേഴ്‌സിറ്റി കോളജും നിറയുമ്പോൾ വർഷങ്ങൾക്ക് മുമ്പുള്ള ഒരു സംഭവം ഓർത്തെടുക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോൻ.
- " class="align-text-top noRightClick twitterSection" data="">
യൂണിവേഴ്‌സിറ്റി കോളജിലെ മുന്‍ ചെയര്‍മാനായിരുന്ന ബാലചന്ദ്ര മേനോൻ ഒരു പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിന്നും പൊലീസിന്റെ അടി കിട്ടാതെ രക്ഷപ്പെട്ടതിനെക്കുറിച്ചാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുന്നത്. കോളജ് ചെയര്‍മാനായി വിലസിയെങ്കിലും കോളജ് രാഷ്ട്രീയത്തിന് ഒരു അപകടസൂചന കൂടിയുണ്ടെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു.
'രാവിലെ കുളിച്ച് പരീക്ഷ എഴുതാന്‍ ചെല്ലുന്ന ഒരു കോളജ് യൂണിയന്‍ ഭാരവാഹിയെ കോളജ് ഗേറ്റ് കടക്കുമ്പോള്‍ എതിരേല്‍ക്കുന്നത് ഓര്‍ക്കാപ്പുറത്ത് കിട്ടുന്ന എതിരാളിയുടെ സൈക്കിള്‍ ചെയിന്‍ കൊണ്ടുള്ള ഇരുട്ടടി ആയിരിക്കും. അതിന്റെ കാരണം അറിയുന്നത് വൈകുന്നേരമായിരിക്കും. അതാവട്ടെ തലേ ദിവസം കാസര്‍കോട് കോളജില്‍ നടന്ന ഒരു കുടിപ്പകയുടെ പകരം വീട്ടലായിരിക്കും. എങ്ങനുണ്ട്?' അദ്ദേഹം കുറിച്ചു. പൊലീസിന്റെ അടി കിട്ടാതെ രക്ഷപ്പെട്ട യൂണിവേഴ്‌സിറ്റി കോളജിലെ ഏക ചെയര്‍മാന്‍ താനായിരിക്കുമെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.