പുതിയ സിനിമ പ്രഖ്യാപനവുമായി ബാബു ആന്‍റണി (Babu Antony). ബാബു ആന്‍റണിയെ കേന്ദ്രകഥാപാത്രമാക്കി സുരേഷ് ബാബു (Suresh Babu) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കടമറ്റത്ത് കത്തനാര്‍ (Kadamattathu Kathanar). ബാബു ആന്‍റണി ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ (Kadamattathu Kathanar title poster) പുറത്തുവിട്ടു.
ബാബു ആന്‍റണി തന്നെ ഫേസ്‌ബുക്ക് പേജിലൂടെ ടൈറ്റില്‍ പോസ്‌റ്റര്‍ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. 'നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും വേണം. കടമറ്റത്ത് കത്തനാരുടെ ടൈറ്റില്‍ പോസ്‌റ്റര്‍. യഥാര്‍ഥ കഥ'. -ഇപ്രകാരമാണ് ബാബു ആന്‍റണി ടൈറ്റില്‍ പോസ്‌റ്റര്‍ പങ്കുവെച്ച് കൊണ്ട് ഫേസ്‌ബുക്കില്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാര്‍ എന്ന മാന്ത്രികനായ പുരോഹിതന്‍റെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്‌ച്ചകളും പ്രതിബന്ധങ്ങളുമാണ് ചിത്രപശ്ചാത്തലം. വ്യത്യസ്‌ത രീതിയില്‍ ഒരുക്കുന്ന ഫാന്‍റസി, ഹൊറര്‍, ത്രീ ഡി എന്നീ പുത്തന്‍ സാങ്കേതികതകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രം കൂടിയാണിത്. ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
എവി പ്രൊഡക്ഷന്‍റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന ഷാജി നെടുംകല്ലേലും പ്രദീപ് ജി നായരുമാണ്. യു.കെ സെന്തില്‍ കുമാറാണ് ഛായാഗ്രഹണം. കപില്‍ കൃഷ്‌ണ എഡിറ്റിങ്ങും ബോബന്‍ കലാസംവിധാനവും നിര്‍വഹിക്കും. എസ്.പി വെങ്കിടേഷ് റീ റെക്കോര്‍ഡിങ്, റ്റി.എസ് സജി കോ ഡയറക്‌ടര്‍, ബിജു കെ സപ്പോര്‍ട്ടിങ് ഡയറക്‌ടര്‍, ബോബന്‍ കല, പട്ടണം റഷീദ് ചമയം, എസ്.മുരുകന്‍ അരോമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, നാഗരാജന്‍ കോസ്‌റ്റ്യൂംസ് എന്നിവ നിര്‍വഹിക്കും.
ജയസൂര്യയെ (Jayasurya) നായകനാക്കി റോജിന്‍ തോമസും 'കടമറ്റത്ത് കത്തനാര്‍' എന്ന പേരില്‍ ചിത്രം പ്രഖ്യാപിച്ചിരുന്നു. 75 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റ നിര്‍മ്മാണം ഗോകുലം ഗോപാലനാണ്.