ETV Bharat / sitara

'സച്ചിനായി അഭിനയിക്കണം'; ആഗ്രഹം വെളിപ്പെടുത്തി അനിൽ കപൂർ - അനിൽ കപൂർ

‘എനിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറിൻ്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ അദ്ദേഹത്തിൻ്റെ ഒരു വലിയ ആരാധകനാണ്.’ അനില്‍ കപൂര്‍ പറഞ്ഞു

anil1
author img

By

Published : Feb 26, 2019, 4:45 PM IST

ബോളിവുഡിലെ നിത്യഹരിത നായകനാണ് അനിൽ കപൂർ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ താരം നായകനായ ഏറ്റവും പുതിയ ചിത്രമായ ടോട്ടൽ ധമാൽ തീയറ്ററുകളിൽ മുന്നേറുകയാണ്. അതിനിടെയാണ് ഒരുഅഭിമുഖത്തില്‍ അനിൽ കപൂർ തന്‍റെ ഏറെക്കാലമായുള്ള ആഗ്രഹം പുറത്ത് പറഞ്ഞിരിക്കുന്നത്.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിൻ്റെബയോപിക്കില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്.

‘എനിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറിൻ്റെബയോപിക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ അദ്ദേഹത്തിൻ്റെഒരു വലിയ ആരാധകനാണ്,’ അനില്‍ കപൂര്‍ പറഞ്ഞു.

അനില്‍ കപൂറും അജയ് ദേവ്ഗണും അഭിനയിച്ച ടോട്ടല്‍ ധമാല്‍ ഫെബ്രുവരി 22നാണ് തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തെക്കുറിച്ച് ഉയരുന്നത്. ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ഷാദ് വാര്‍സി, റിതേഷ് ദേശ്മുഖ്, ബൊമാന്‍ ഇറാനി, മാധുരി ദീക്ഷിത് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലും അനില്‍ കപൂര്‍ വേഷമിടുന്നുണ്ട്. അദ്ദേഹത്തിൻ്റെമകനും നടനുമായ ഹര്‍ഷവര്‍ദ്ധന്‍ കപൂറും ചിത്രത്തിലുണ്ട്.

Intro:Body:

സച്ചിനായി അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി അനിൽ കപൂർ

ബോളിവുഡിന്റെ നിത്യഹരിത നായകനാണ് അനിൽ കപൂർ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ താരം നായകനായ ഏറ്റവും പുതിയ ചിത്രമായ ടോട്ടൽ ധമാൽ തിയറ്ററുകളിൽ മുന്നേറുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ അനിൽ കപൂർ ഒരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്.  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. 

‘എനിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനാണ്,’ അനില്‍ കപൂര്‍ പറഞ്ഞു.

അനില്‍ കപൂറും അജയ് ദേവ്ഗണും അഭിനയിച്ച ടോട്ടല്‍ ധമാല്‍ ഫെബ്രുവരി 22നാണ് തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തെക്കുറിച്ച് ഉയരുന്നത്. ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ഷാദ് വാര്‍സി, റിതേഷ് ദേശ്മുഖ്, ബൊമാന്‍ ഇറാനി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

അടുത്തതായി ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലും അനില്‍ കപൂര്‍ വേഷമിടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനും നടനുമായ ഹര്‍ഷവര്‍ദധന്‍ കപൂറും ചിത്രത്തിലുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.