ETV Bharat / sitara

'യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആ വഴിക്ക് ആരും വരരുത്'; അൽഫോൺസ് പുത്രന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസർ റിലീസ് ഇന്ന് - അൽഫോൺസ് പുത്രൻ ചിത്രം ടീസർ റിലീസ്

പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാർച്ച് 25 മുതൽ തിയേറ്റർ റിലീസായി പ്രേക്ഷകർക്ക് മുൻപിലെത്തും.

alphonse puthran new movie teaser release  alphonse puthran directed movie  അൽഫോൺസ് പുത്രൻ ചിത്രം ടീസർ റിലീസ്  അൽഫോൺസ് പുത്രൻ സംവിധാനം
അൽഫോൺസ് പുത്രന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസർ റിലീസ് ഇന്ന്
author img

By

Published : Mar 22, 2022, 1:24 PM IST

ഏഴ് വർഷങ്ങൾക്ക് ശേഷം പുതിയ ചിത്രവുമായി അൽഫോൺസ് പുത്രൻ തിരിച്ചെത്തുന്നു. അൽഫോൺസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗോൾഡ്'ന്‍റെ ടീസർ ഇന്ന് വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും. മാജിക് ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്യുന്നത്.

alphonse puthran new movie teaser release  alphonse puthran directed movie  അൽഫോൺസ് പുത്രൻ ചിത്രം ടീസർ റിലീസ്  അൽഫോൺസ് പുത്രൻ സംവിധാനം
അൽഫോൺസ് പുത്രന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസർ റിലീസ് ഇന്ന്

പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാർച്ച് 25 മുതൽ തിയേറ്റർ റിലീസായി പ്രേക്ഷകർക്ക് മുൻപിലെത്തും. ഏഴ് വർഷത്തെ ചെറിയ ഇടവേളക്ക് ശേഷം ചിത്രം റിലീസാകുന്ന വിവരം സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അൽഫോൺസ് പുത്രൻ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്‌ത നേരം, പ്രേമം എന്നീ ചിത്രങ്ങൾ മികച്ച വിജയമായിരുന്നു. ക്യാമ്പസ് പ്രണയവും കറുത്ത ഷർട്ടും യുവാക്കൾക്കിടയിൽ ട്രെൻഡാക്കിയ ചിത്രം കൂടിയായിരുന്നു പ്രേമം. പ്രേമം റിലീസായി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അൽഫോൺസ് പുത്രന്‍റെ മറ്റൊരു ചിത്രം വെള്ളിത്തിരയിലേക്കെത്തുന്നത്.

Also Read: കൈ പിന്നിൽ കെട്ടി വീണ്ടും സേതുരാമയ്യർ; ചിത്രം പങ്കുവച്ച് മമ്മൂട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.