ETV Bharat / sitara

മരയ്ക്കാർ സെറ്റിൽ 'തലയുടെ' അപ്രതീക്ഷിത എൻട്രി; ചിത്രങ്ങൾ വൈറൽ

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വച്ച് നടക്കുന്ന ഷൂട്ടിങ്ങിനിടയിൽ തമിഴ് സൂപ്പർതാരം അജിത് കുമാർ സർപ്രൈസായി മരയ്ക്കാറിൻ്റെ സെറ്റിൽ വരികയായിരുന്നു. അജിത്തിൻ്റെ 59ാമത് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുന്നതും ഫിലിം സിറ്റിയിലാണ്.

priyan
author img

By

Published : Feb 16, 2019, 10:22 PM IST

പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘മരക്കാർ-അറബിക്കടലിൻ്റെ സിംഹം’. ചിത്രത്തിൻ്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി റാവു ഫിലിം സെറ്റിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റിലേക്ക് അപ്രതീക്ഷിതമായൊരു അതിഥിയെത്തി. തമിഴകത്തിൻ്റെ സൂപ്പർ താരം അജിത് ആയിരുന്നു സംവിധായകൻ പ്രിയദർശനെയും മറ്റു അംഗങ്ങളെയും അമ്പരപ്പിച്ചു കൊണ്ട് സെറ്റിലേക്ക് എത്തിയത്.

അജിത്തിൻ്റെ 59ാമത് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുന്നതും റാമോജി റാവു ഫിലിം സിറ്റിയിലാണ്. മരക്കാറിൻ്റെ ഷൂട്ടിങ്ങും അവിടെ നടക്കുന്നുണ്ടെന്ന് അറിഞ്ഞ അജിത് സെറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സെറ്റിൽ എത്തിയ അജിത്ത് സംവിധായകൻ പ്രിയദർശനുമായി സംസാരിക്കുന്നതിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഹിന്ദി ചിത്രമായ ‘പിങ്കി'ൻ്റെ റീമേക്കിലാണ് അജിത് ഇപ്പോൾ അഭിനയിക്കുന്നത്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ്. വിദ്യ ബാലൻ, ശ്രദ്ധ ശ്രീനാഥ്, ആദിക് രവിചന്ദ്രൻ, രംഗരാജ് പാണ്ഡ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മാർച്ച് അവസാനത്തോടെ ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാകുമെന്നാണ് വിവരം. മെയ് ആദ്യവാരം ചിത്രം റിലീസിന് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
undefined

Intro:Body:

മരയ്ക്കാർ സെറ്റിൽ സൂപ്പർതാരത്തിന്റെ സർപ്രൈസ് എൻട്രി  

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മരക്കാർ-അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി റാവു ഫിലിം സെറ്റിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റിലേക്ക് അപ്രതീക്ഷിതമായൊരു അതിഥിയെത്തി. തമിഴകത്തിന്റെ സൂപ്പർ താരം അജിത് ആയിരുന്നു സംവിധായകൻ പ്രിയദർശനെയും മറ്റു അംഗങ്ങളെയും അമ്പരപ്പിച്ചു കൊണ്ട് സെറ്റിലേക്ക് എത്തിയത്.

അജിത്തിന്റെ 59 ാമത് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതും റാമോജി റാവു ഫിലിം സിറ്റിയിലാണ്. മോഹൻലാൽ ചിത്രമായ മരക്കാറിന്റെ ഷൂട്ടിങ്ങും അവിടെ നടക്കുന്നുണ്ടെന്ന് അറിഞ്ഞ അജിത് സെറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സെറ്റിൽ എത്തിയ അജിയത് സംവിധായകൻ പ്രിയദർശനുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഹിന്ദി ചിത്രമായ ‘പിങ്ക്’ ചിത്രത്തിന്റെ റീമേക്കിലാണ് അജിത് ഇപ്പോൾ അഭിനയിക്കുന്നത്. എച്ച്.വിനോദാണ് ചിത്രം നിർമ്മിക്കുന്നത് അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് . വിദ്യ ബാലൻ, ശ്രദ്ധ ശ്രീനാഥ്, ആദിക് രവിചന്ദ്രൻ, രംഗരാജ് പാണ്ഡ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മാർച്ച് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാകുമെന്നാണ് വിവരം. മെയ് ആദ്യ വാരം ചിത്രം റിലീസിന് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.