ETV Bharat / sitara

സ്പോർട്സ് ചിത്രവുമായി ഐശ്വര്യ രാജേഷ് വീണ്ടുമെത്തുന്നു

എന്‍.വി. നിര്‍മല്‍കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ഐശ്വര്യ ഗുസ്തിക്കാരിയായാണ് എത്തുന്നത്. ഉദയ് ശങ്കറാണ് ചിത്രത്തിലെ നായകൻ.

aish1
author img

By

Published : Feb 27, 2019, 2:37 PM IST

കനാഎന്ന ചിത്രത്തിൽ ക്രിക്കറ്റ് താരമായി മികച്ച പ്രകടനം നടത്തിയ ഐശ്വര്യ രാജേഷ് വീണ്ടുമൊരു സ്‌പോര്‍ട്‌സ് ചിത്രവുമായി എത്തുന്നു . അധിരോഹ് ക്രിയേറ്റിവ് സൈന്‍സിൻ്റെബാനറില്‍ എന്‍.വി. നിര്‍മല്‍കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ഐശ്വര്യ ഗുസ്തിക്കാരിയായാണ് എത്തുന്നത്.

ഒരു ഇൻ്റനാഷണല്‍ റസലിംഗ് ടൂര്‍ണമെൻ്റില്‍ സ്വര്‍ണ മെഡല്‍ നേടാന്‍ ലക്ഷ്യമിടുന്ന ഒരു ഗ്രാമീണ യുവതിയുടെ ശ്രമങ്ങളാണ് ചിത്രത്തിൻ്റെപ്രമേയം. ഉദയ് ശങ്കർ നായകനാകുന്ന ചിത്രത്തിൽ പ്രദീപ് റാവത്ത്, സഞ്ജയ് സ്വരൂപ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

വിജയ് ദേവരക്കോണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് ഐശ്വര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരത്തിൻ്റെതെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ധ്രുവ നട്ട്ചത്തിരം, ഇദു വേതാളം സൊല്ലും കഥൈ, കറുപ്പർ നഗരം, വട ചെന്നൈ 2 എന്നിവയാണ് ഐശ്വര്യയുടെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Intro:Body:

സ്പോർട്സ് ചിത്രവുമായി ഐശ്വര്യ രാജേഷ് വീണ്ടുമെത്തുന്നു

കന എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരമായി മികച്ച പ്രകടനം നടത്തിയ ഐശ്വര്യ രാജേഷ് വീണ്ടുമൊരു സ്‌പോര്‍ട്‌സ് ചിത്രവുമായി എത്തുന്നു . അധിരോഹ് ക്രിയേറ്റിവ് സൈന്‍സിന്റെ ബാനറില്‍ എന്‍.വി. നിര്‍മല്‍കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ഐശ്വര്യ ഗുസ്തിക്കാരിയായാണ് എത്തുന്നത്.

ഒരു ഇന്റര്‍നാഷണല്‍ റസലിംഗ് ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടാന്‍ ലക്ഷ്യമിടുന്ന ഒരു ഗ്രാമീണ യുവതിയുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഉദയ് ശങ്കർ നായകനാകുന്ന ചിത്രത്തിൽ പ്രദീപ് റാവത്ത്, സഞ്ജയ് സ്വരൂപ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

വിജയ് ദേവരക്കോണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് ഐശ്വര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ധ്രുവ നട്ട്ചത്തിരം, ഇദു വേതാളം സൊല്ലും കഥൈ, കറുപ്പർ നഗരം, വട ചെന്നൈ 2 എന്നിവയാണ് ഐശ്വര്യയുടെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.