ETV Bharat / sitara

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് മാറ്റി - ദിലീപ്

കേസിന്‍റെ വിചാരണ നടപടികൾ അടുത്തമാസം അഞ്ചിന് എറണാകുളം സിബിഐ കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹർജി ഇന്ന് പരിഗണിക്കും
author img

By

Published : Mar 29, 2019, 2:56 PM IST

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിപരിഗണിക്കുന്നത് ഹൈക്കോടതി ഏപ്രില്‍ എട്ടിലേക്ക്മാറ്റി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്‍കിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് താരം അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

കേസിന്‍റെവിചാരണ നടപടികള്‍ അടുത്തമാസം അഞ്ചിന് എറണാകുളം സിബിഐ കോടതിയില്‍ വനിതാ ജഡ്ജിക്ക് മുമ്പാകെ ആരംഭിക്കാനിരിക്കെയാണ് കേസില്‍ വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്നും അതുവരെ കേസിന്‍റെവിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ദിലീപ് ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് നടത്തിയ അന്വേഷണം ദുരുദ്ദേശപരവും പക്ഷപാതപരവുമാണ് എന്നായിരുന്നു ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഹർജിക്കാരന്‍റെ ഈ വാദത്തിന് ബലമേകുന്ന വസ്തുതകളില്ലെന്നും സിബിഐക്ക് കൈമാറാൻ തക്ക കാരണങ്ങൾ കണ്ടെത്താനാകുന്നില്ലെന്നും വ്യക്തമാക്കിയാണ് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.

Intro:Body:

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹർജി ഇന്ന് പരിഗണിക്കും 

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നേരത്തെ സമർപ്പിച്ച ഹർജി  സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് താരം അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

കേസിന്റെ വിചാരണ നടപടികള്‍ അടുത്തമാസം അഞ്ചിന് എറണാകുളം സിബിഐ കോടതിയില്‍ വനിതാ ജഡ്ജിക്ക് മുമ്പാകെ ആരംഭിക്കാനിരിക്കെയാണ് കേസില്‍ വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്നും അതുവരെ കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ദിലീപ് ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് നടത്തിയ അന്വേഷണം ദുരുദ്ദേശപരവും പക്ഷപാതപരവുമാണ് എന്നായിരുന്നു ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഹർജിക്കാരന്‍റെ ഈ വാദത്തിന് ബലമേകുന്ന വസ്തുതകളില്ലെന്നും സിബിഐക്ക് കൈമാറാൻ തക്ക കാരണങ്ങൾ കണ്ടെത്താനാകുന്നില്ലെന്നും വ്യക്തമാക്കിയാണ് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.  

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.