മകള്‍ അവന്തികയ്ക്കൊപ്പം ഓണം ആഘോഷിച്ച് നടന്‍ ബാല. മകൾക്കൊപ്പമുള്ള ഓണാഘോഷത്തിന്‍റെ വീഡിയോ ബാല ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെയാണ് താരം മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവച്ചത് .
'പണം എന്നത് വെറും ഭൗതികമായ വസ്തുവാണ്.. ദൈവത്തില്‍ വിശ്വസിക്കൂ... ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്..എന്‍റെ മകളാണ് എന്‍റെ മാലാഖ....', വീഡിയോക്കൊപ്പം ബാല കുറിച്ചു. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി തമ്മിൽ പിരിഞ്ഞ് താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്. മകള്‍ക്കൊപ്പം ഓണം ആഘോഷിച്ചതിന്‍റെ ചിത്രങ്ങള്‍ അമൃതയും സാമൂഹിക മാധ്യമം വഴി പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">