ബോളിവുഡിലെ ഒരു കാലത്തെ ചർച്ചാവിഷയമായിരുന്നു വിവേക് ഒബ്റോയ്-ഐശ്വര്യ റായ് സൗഹൃദം. എന്നാല്‍, അതിലും വലിയ കോളിളക്കമായിരുന്നു ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഐശ്വര്യയെ ഉൾപ്പെടുത്തി വിവേക് പങ്കുവച്ച മീം. ഐശ്വര്യയുടെ മൂന്ന് സൗഹൃദങ്ങളായിരുന്നു ട്രോളിലുണ്ടായിരുന്നത്.
ഒപ്പീനിയന്‍ പോള്‍, എക്‌സിറ്റ് പോള്‍, റിസള്‍ട്ട് എന്നിങ്ങനെ പേരിട്ട മൂന്ന് ചിത്രങ്ങളായിരുന്നു മീമില്‍ ഉൾപ്പെട്ടിരുന്നത്. സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രത്തിന് ഒപ്പീനിയൻ പോൾ എന്നും വിവേക് ഒബ്‌റോയ്‌ക്കൊപ്പമുള്ള ചിത്രത്തിന് എക്സിറ്റ് പോൾ എന്നും ഒടുവില്‍ അഭിഷേക് ബച്ചനും മകള്‍ക്കുമൊപ്പമുള്ള ചിത്രത്തിന് റിസള്‍ട്ട് എന്നുമായിരുന്നു ഇതിലെ വാചകങ്ങൾ. ഇതിന്‍റെ പേരില്‍ വന്‍ ആക്രമണമാണ് വിവേക് ഒബ്‌റോയ്‌ക്കെതിരെ ഉണ്ടായത്. അനവസരത്തിലുള്ള വിവേകിന്‍റെ ട്രോളിനെ കമ്മീഷന്‍ അപലപിക്കുകയും വിവേക് ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇത് പഴങ്കഥ.
- " class="align-text-top noRightClick twitterSection" data="
">
അതിന് ശേഷം ഏതാണ്ട് നാല് മാസത്തിനുശേഷം ഐശ്വര്യയുടെ ഭര്‍ത്താവ് കൂടിയായ അഭിഷേക് ബച്ചനുമായി കണ്ടുമുട്ടിയിരിക്കുകയാണ് വിവേക് ഒബ്‌റോയ്. എന്നാല്‍, വെറുതെ കണ്ടുപിരിയുക മാത്രമല്ല, പരസ്പരം കൈകൊടുത്ത് അശ്ലേഷിച്ചാണ് ഇരുവരും പിരിഞ്ഞത്. വിവേക് ഒബ്റോയുടെ അച്ഛൻ സുരേഷ് ഒബ്‌റോയ്, അമ്മ യശോദര, ഭാര്യ പ്രിയങ്ക എന്നിവര്‍ക്ക് കൈ കൊടുത്തശേഷമാണ് അഭിഷേക് വിവേകിന്‍റെ അടുത്തെത്തിയത്. ബാഡ്മിന്‍റൺ ലോകചാമ്പ്യന്‍ പി വി സിന്ധുവിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഇരുവരുടേയും കണ്ടുമുട്ടല്‍.