'ആനന്ദം' (Aanandam) എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് വിശാഖ് നായര്‍. 'കുപ്പി' (Kuppi) എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. വിശാഖ് നായരുടെ (Vishak Nair) വിവാഹ നിശ്ചയം കഴിഞ്ഞു. ജയപ്രിയ നായരാണ് (Jayapriya Nair) പ്രതിശ്രുത വധു.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങില്‍ ദര്‍ശന രാജേന്ദ്രന്‍ (Darshana Rajendran), അനാര്‍ക്കലി മരക്കാര്‍ (Anarkali Marikar) തുടങ്ങിയ അഭിനേതാക്കളും പങ്കെടുത്തു. വിവാഹ നിശ്ചയ ചടങ്ങുകള്‍ ആഘോഷപൂര്‍വമായിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും വിശാല്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പാണ് വിശാഖ് തന്‍റെ വിവാഹ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവാന്‍ ഒരുങ്ങുന്നത്.
നേരത്തെ തന്നെ വിശാഖ് വധുവിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. അതിയായ സന്തോഷത്തോടെയും ആവേശത്തോടെയും തന്‍റെ നവവധുവിനെ പരിചയപ്പെടുത്തുന്നുവെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമായിരുന്നു വിശാല്‍ കുറിച്ചത്. ജയപ്രിയയെ കുറിച്ചുള്ള വിശാഖിന്‍റെ ഹൃദയസ്‌പര്‍ശിയായ കുറിപ്പ് ശ്രദ്ധേയമായിരുന്നു.
അന്നത്തെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ
'ഒരാളുടെ ജീവിതത്തില്‍ ചിന്തിക്കാനാവാത്തതായി തോന്നുന്ന ഒരു പോയിന്‍റ് വരുന്നു. ഒരാള്‍ തന്‍റെ സ്വതന്ത്ര്യമുള്ള ഇച്ഛാശക്തി കൈമാറാനും എതിര്‍ലിംഗത്തില്‍ പെട്ട മറ്റൊരാളുടെ സന്തോഷവും സങ്കടവും അനുഭവിക്കാനും തീരുമാനിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്നതായി തോന്നുന്നുണ്ടോ.. ശരിയല്ലേ? പക്ഷേ.. മുകളിലുള്ള ചിത്രങ്ങളിലേത് പോലെ ഞാന്‍ ആ യുവതിയെ കണ്ടുമുട്ടി.
അതുപോലെ.. ആ ഭയങ്ങള്‍ അലിഞ്ഞു. മഴവില്ലിന്‍റെ അവസാനത്തില്‍ എനിക്കൊരു സ്വര്‍ണ പാത്രം പോലും അറിയാത്തത് ഞാന്‍ കണ്ടെത്തിയിരുന്നു.. നഷ്‌ടപ്പെട്ട പസില്‍. അതിനാല്‍ പ്രതീക്ഷയും സന്തോഷവും ആവേശവും നിറഞ്ഞ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു എന്‍റെ പ്രതിശ്രുത വധു.. ജയപ്രിയ നായരെ.
ഞങ്ങള്‍ ഉടന്‍ തന്നെ ഒരു മോതിരം ഇടും. എന്നാല്‍ അതുവരെ ഞങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും പ്രാര്‍ഥനയിലും ഉണ്ടാകണേ.. ഒക്‌ടോബര്‍ 21. ഇനി ആനന്ദമേ എന്ന് പറയാന്‍ എനിക്ക് കൂടുതല്‍ കാരണങ്ങള്‍ നല്‍കുന്ന ഒരു ദിവസം.' -ഇപ്രകാരമാണ് ഒരു മാസം മുമ്പ് വിശാഖ് കുറിച്ചത്.
2016ല്‍ പുറത്തിറങ്ങിയ 'ആനന്ദ'ത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരങ്ങളെല്ലാം ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള താരങ്ങളാണ്. അക്കൂട്ടത്തിലൊരാളാണ് വിശാഖ് നായരും. 'ചങ്ക്‌സ്' (Chunkzz), 'പുത്തന്‍പണം' (Puthan Panam), 'ആന അലറലോട് അലറല്‍' തുടങ്ങി നിരവധി സിനിമകളില്‍ വിശാഖ് ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്.