ETV Bharat / sitara

പഴയ ഈണത്തിലും പുതിയ ഭാവത്തിലും 'പുതുമഴയായ് വന്നു നീ' - പുതുമഴയായ് വന്നു നീ

ആകാശഗംഗ 2വിലെ ആദ്യ കവർ സോങ് ആയിട്ടാണ് അണിയറപ്രവർത്തകർ ഗാനം പുറത്ത് വിട്ടിരിക്കുന്നത്.

puthumazhayayi vannu
author img

By

Published : Aug 5, 2019, 1:07 PM IST

ഇരുപത് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ ഹിറ്റ് ഹൊറർ ചിത്രമായ ആകാശഗംഗയുടെ രണ്ടാംഭാഗവുമായി എത്തുകയാണ് വിനയൻ. ഒരു തലമുറയുടെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയകളില്‍ ഒന്നായ ചിത്രം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകരെ അത്രയേറെ പിടിച്ചിരുത്തിയ ചിത്രത്തിലെ ​ഗാനവും ഒപ്പമുണ്ട്. ‘പുതുമഴയായി വന്നൂ നീ’ മറ്റൊരു പ്രേത ചിത്രത്തിലെ ​ഗാനവും മലയാളികളെ ഇത്രയധികം പേടിപ്പിച്ചിട്ടുണ്ടാകില്ല. ഗാനത്തിന്‍റെ റീമികസ് വേർഷനാണ് ആകാശഗംഗ 2ല്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ബേണി ഇഗ്നേഷ്യസ് ഈണമിട്ട ഗാനത്തിന് റീമികസ് വേർഷൻ ഒരുക്കിയിരിക്കുന്നത് ഇഷാൻ ദേവ് ആണ്. ആദ്യ ഭാഗത്തിൽ നായകനായ റിയാസിന്‍റെ ഭാര്യയും ഗായികയുമായ ശബ്നമാണ് ഗാനം ആലപച്ചിരിക്കുന്നത്. ചിത്രയാണ് യഥാർത്ഥ ​ഗാനം ആലപിച്ചിരുന്നത്. ഇരുപത് വര്‍ഷം മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ആകാശഗംഗ 2 ചിത്രീകരിച്ചിരിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ ഒന്നാം ഭാഗത്തിന് ബെന്നി പി നായരമ്പലമായിരുന്നു തിരക്കഥയെഴുതിയത്. ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി, മധുപാല്‍ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.

വിനയന്‍റെ മകന്‍ വിഷ്ണു വിനയ് നായകനായെത്തുന്ന ആകാശ​ഗം​ഗ 2ല്‍ പുതുമുഖം ആരതിയാണ് നായികയായെത്തുന്നത്. വമ്പന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, തെസ്നി ഖാന്‍, ഹരീഷ് പേരാടി, ഇടവേള ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.