ETV Bharat / sitara

എഴുത്തുകാരന്‍റെ കുപ്പായമണിഞ്ഞ് എ ആർ റഹ്മാൻ; പുതിയ ചിത്രം ഉടൻ - എഴുത്തുകാരന്‍റെ കുപ്പായമണിഞ്ഞ് എ ആർ റഹ്മാൻ; പുതിയ ചിത്രം ഉടൻ

ഒക്ടോബര്‍ 9നാണ് ചിത്രത്തിന്‍റെ പ്രീമിയര്‍. വിശ്വേശ് കൃഷ്ണമൂര്‍ത്തിയാണ് ഇതിന്‍റെ സംവിധായകന്‍

എ ആര്‍ റഹ്മാന്‍
author img

By

Published : Sep 28, 2019, 10:19 AM IST

ആരാധകരുടെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ എആര്‍ റഹ്മാന്‍ സിനിമയില്‍ കളമൊന്ന് മാറ്റിപ്പിടിക്കുകയാണ്. തനിക്ക് സംഗീതം മാത്രമല്ല എഴുത്തും വഴങ്ങും എന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് താരം. റഹ്മാന്‍ രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന '99 സോങ്‌സ്' എന്ന ചിത്രം ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങി.

ലോക സംഗീത ദിനമായ ജൂണ്‍ ഇരുപത്തിയൊന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് എ ആര്‍ റഹ്മാന്‍ നേരത്തെ പറഞ്ഞിരുന്നു. എങ്കിലും ചിത്രീകരണശേഷമുള്ള ചില ജോലികള്‍ ബാക്കിയുള്ളതിനാല്‍ റിലീസ് തിയതി നീട്ടി വയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 9നാണ് ചിത്രത്തിന്‍റെ പ്രീമിയര്‍. വിശ്വേശ് കൃഷ്ണമൂര്‍ത്തിയാണ് ഇതിന്‍റെ സംവിധായകന്‍. ഇഹാന്‍ ഭട്ട്, എഡില്‍സി വര്‍ഗീസ്, ടെന്‍സിന്‍ ദാല്‍ഹ, ലിസ റേ, മനീഷ കൊയിരാള ചിത്രത്തിലെ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

പ്രിയങ്ക ചോപ്ര-ഫര്‍ഹാന്‍ അക്തര്‍ ജോഡിയുടെ 'ദ് സ്‌കൈ പിങ്ക്', വിനീത് കുമാറിന്‍റെ ആധാര്‍, അലംകൃത ശ്രീവാസ്തവയുടെ 'ഡോളികിറ്റി ഓര്‍വോ ചംക്തെ സിതാരെ', തന്നിഷ്ത ചാറ്റര്‍ജിയുടെ റോംറോം മെയിന്‍' തുടങ്ങിയ ഇന്ത്യന്‍ സിനിമകളും ബുസാനില്‍ പ്രദര്‍ശിപ്പിക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.