ETV Bharat / sitara

കെജിഎഫ്: ചാപ്റ്റര്‍ 2 റിലീസ് ദിവസം ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആരാധകന്‍റെ കത്ത്

@styles_rocking എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കത്ത് സോഷ്യല്‍മീഡിയയില്‍ എത്തിയത്. യഷിന്റെ ആരാധകര്‍ ട്വിറ്ററിലൂടെ ഈ കത്ത് പ്രചരിപ്പിക്കുന്നതിനിടെ മറ്റ് ചിലര്‍ നേരിട്ട് പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്‌തുകൊണ്ട് ഈ അഭ്യര്‍ഥന പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും തുടങ്ങി

കെജിഎഫ്: ചാപ്റ്റര്‍ 2 സിനിമ വാര്‍ത്തകള്‍  കെജിഎഫ്: ചാപ്റ്റര്‍ 2 ഫാന്‍സ് കത്ത്  യഷ് ഫാന്‍സ് കത്ത് പ്രധാനമന്ത്രിക്ക്  യഷ് ഫാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദി  കെജിഎഫ്: ചാപ്റ്റര്‍ 2 റിലീസ് ദിവസം ദേശീയ അവധി ദിനം  Yash fan write to PM Narendra Modi  Yash fan write to PM Narendra Modi news  national holiday on the release of KGF: Chapter 2  national holiday on the release of KGF: Chapter 2 news  KGF: Chapter 2 related news
കെജിഎഫ്: ചാപ്റ്റര്‍ 2
author img

By

Published : Feb 4, 2021, 7:30 PM IST

2021ല്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ആളുകള്‍ ലോകത്തെമ്പാടുമായി കാത്തിരിക്കുന്നത് ബ്രഹ്മാണ്ഡ സിനിമയായ കെജിഎഫ് ചാപ്റ്റര്‍ 2വിന്‍റെ റിലീസിന് വേണ്ടിയായിരിക്കും. കന്നഡ സിനിമയിലെ റോക്കിങ് സ്റ്റാര്‍ യഷ്‌ ആണ് ചിത്രത്തില്‍ നായകന്‍. സിനിമ റിലീസ് ചെയ്യുന്ന ജൂലൈ 16 ആം തിയ്യതി ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് ഒരു യഷ് ആരാധകന്‍.

'വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യാഷ് ചിത്രം കെജിഎഫ്: ചാപ്റ്റര്‍ 2, 2021 ജൂലൈ 16 വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. ആളുകള്‍ ആവേശത്തോടെ ചിത്രത്തിന്‍റെ വരവിന് കാത്തിരിക്കുകയാണ്. അതുകൊണ്ട് ആ ദിവസം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഞങ്ങളുടെ വികാരം മനസിലാക്കാന്‍ ശ്രമിക്കുക. ഈ ചിത്രം വെറുമൊരു സിനിമ മാത്രമല്ല... ഒരു വികാരം കൂടിയാണ്.' എന്നാണ് കത്തില്‍ കുറിച്ചിരിക്കുന്നത്. കത്ത് ഇതിനോടകം വൈറലായി മാറി കഴിഞ്ഞു. @styles_rocking എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കത്ത് സോഷ്യല്‍മീഡിയയില്‍ എത്തിയത്. യഷിന്‍റെ ആരാധകര്‍ ട്വിറ്ററിലൂടെ ഈ കത്ത് പ്രചരിപ്പിക്കുന്നതിനിടെ മറ്റ് ചിലര്‍ നേരിട്ട് പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്‌തുകൊണ്ട് ഈ അഭ്യര്‍ഥന പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും തുടങ്ങി.

ശ്രീനിധി ഷെട്ടിയാണ് നായിക. ബോളിവുഡ് നടനായ സഞ്ജയ് ദത്തും രവീണ ടന്‍ഡനും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ട്വിറ്ററിലൂടെ റിലീസ് തീയതി 2021 ജൂലൈ 16 ആണെന്ന് പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ഹിന്ദി പകര്‍പ്പവകാശം ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയുടെ എക്സല്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേര്‍ന്നാണ് വാങ്ങിയിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് സുകുമാരനായിരിക്കും കേരളത്തില്‍ ചിത്രം വിതരണം ചെയ്യുക. കെജിഎഫ്: ചാപ്റ്റര്‍ 2 നിര്‍മിച്ചിരിക്കുന്നത് വിജയ് കിരഗന്ധൂര്‍ ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.