ബോളിവുഡ് സുന്ദരി യാമി ഗൗതം വിവാഹിതയായി. പൃഥ്വിരാജ് ചിത്രം ഹീറോയിലൂടെ മലയാളിക്ക് സുപരിചിതയാണ് യാമി. വിക്കി കൗശല്‍ ചിത്രം ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ സംവിധായകന്‍ ആദിത്യ ധര്‍ ആണ് വരന്‍. സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് വിവാഹിതരായെന്ന വാര്‍ത്ത ഇരുവരും പങ്കുവച്ചത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. അപ്രതീക്ഷിത വാര്‍ത്തയായതിനാല്‍ ഇരുവരുടെയും വിവാഹ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വിവാഹചിത്രവും യാമിയും ആദിത്യയും പങ്കുവച്ചിട്ടുണ്ട്.
-
With the blessings of our family, we have tied the knot in an intimate wedding ceremony today. We celebrated this joyous occasion with our immediate family.
— Aditya Dhar (@AdityaDharFilms) June 4, 2021 " class="align-text-top noRightClick twitterSection" data="
As we embark on the journey of love and friendship, we seek all your blessings and good wishes.
Love,
Yami and Aditya pic.twitter.com/O9nGbftDjF
">With the blessings of our family, we have tied the knot in an intimate wedding ceremony today. We celebrated this joyous occasion with our immediate family.
— Aditya Dhar (@AdityaDharFilms) June 4, 2021
As we embark on the journey of love and friendship, we seek all your blessings and good wishes.
Love,
Yami and Aditya pic.twitter.com/O9nGbftDjFWith the blessings of our family, we have tied the knot in an intimate wedding ceremony today. We celebrated this joyous occasion with our immediate family.
— Aditya Dhar (@AdityaDharFilms) June 4, 2021
As we embark on the journey of love and friendship, we seek all your blessings and good wishes.
Love,
Yami and Aditya pic.twitter.com/O9nGbftDjF
'കുടുംബത്തിന്‍റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ ഇന്ന് വിവാഹിതരായി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഈ സന്തോഷകരമായ നിമിഷം ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ചു. സ്‌നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു....' ഇരുവരും വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. ചുവന്ന നിറത്തിലുള്ള സാരിയും ദുപ്പട്ടയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ് പരമ്പരാഗത രീതിയിലാണ് നവവധുവായി യാമി എത്തിയത്. ക്രീം നിറത്തില്‍ ഹെവി വര്‍ക്കുള്ള കുര്‍ത്തയും അതിനോടിണങ്ങുന്ന തലപ്പാവും ഷോളും അണിഞ്ഞാണ് ആദിത്യ എത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
Also read: ജൂഹി ചൗളയ്ക്ക് 20 ലക്ഷം പിഴ, നടിയുടെ ഹര്‍ജി ജനശ്രദ്ധ നേടാനെന്ന് ഡല്‍ഹി ഹൈക്കോടതി
നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരങ്ങളായ ദിയ മിര്‍സ, വാണി കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നേഹ ധൂപിയ, ഭൂമി പട്‌നേക്കര്‍, ശോഭിത ധൂലിപാല, വരുണ്‍ ധവാന്‍ തുടങ്ങിയവരെല്ലാം എത്തിയിരുന്നു. ഒപ്പം നിരവധി ആരാധകരും ആശംസകളുമായി എത്തി. ആദിത്യ ധറിന്‍റെ ആദ്യ സംവിധാന സംരംഭമായ ഉറിയില്‍ യാമിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് വലിയ വിജയമായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് യാമി ഗൗതം. ഭൂത് പൊലീസാണ് ഇനി റിലീസിനെത്താനുള്ള യാമി ഗൗതം ചിത്രം. വിക്കി കൗശല്‍ തന്നെയാണ് ആദിത്യ ധറിന്‍റെ പുതിയ ചിത്രത്തിലും നായകന്‍. 'ദി ഇമ്മോര്‍ട്ടല്‍ അശ്വഥാമ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
Also read: കാജല്‍ അഗര്‍വാള്‍ ഇനി 'ഉമ'യാകും