മുംബൈ: ന്യൂയർ വെക്കേഷൻ ആഘോഷിച്ച് ബോളിവുഡ് താരങ്ങളായ ടൈഗർ ഷ്രോഫും ദിഷ പഠാനിയും മുംബൈയിൽ തിരിച്ചെത്തി. മാലിദീപിലെ ബീച്ചുകളിലാണ് ഇരുവരും ന്യൂയർ ആഘോഷിച്ചത്. ബീച്ച് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഏറ്റവും പുതിയ ചിത്രമായ യോദ്ധയുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് ദിഷ പഠാനി അവധിക്കാലം ചിലവഴിക്കാൻ ബീച്ചിലേക്ക് പോയത്. തന്റെ വരാനിരിക്കുന്ന ചിത്രമായ ഗണപതിന്റെ യുകെയിലെ ചിത്രീകരണം ടൈഗർ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. കൃതി സനോൺ നായിക കഥാപാത്രം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികാസ് ബാൽ ആണ്.
READ MORE: ബീച്ചിൽ അവധിക്കാലം ചിലവഴിച്ച് ടൈഗർ ഷ്രോഫും ദിഷ പഠാനിയും; മനോഹര ദൃശ്യങ്ങൾ പങ്കുവച്ച് താരങ്ങൾ