ഹൈദരാബാദ്: ദര്‍മ പ്രൊഡക്ഷന്‍സ് സി.ഇ.ഒയും നിര്‍മാതാവുമായ അപൂര്‍വ മേത്തയുടെ പിറന്നാള്‍ ആഘോഷത്തില്‍ താരങ്ങളായി അനന്യ പാണ്ഡേയും വിജയ് ദേവരക്കൊണ്ടയും. പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയില്‍ എത്തിയ നടി ചാര്‍മി കൗള്‍ പകര്‍ത്തിയ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
Also Read: 'ദൈവത്തിന് നന്ദി!' അരുണ്‍ ഗോപി ഇനി ഇരട്ടക്കുട്ടികളുടെ അച്ഛന്‍...
വിജയ് ദേവരക്കൊണ്ട ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് അടുത്തേക്ക് ചെല്ലുകയായിരുന്നു ചാര്‍മി കൗള്‍. ഇതോടെ നടി അനന്യ തിരിഞ്ഞ് ചാര്‍മി കൗളിന്‍റെ വീഡിയോയ്ക്ക് പോസ് ചെയ്തു. വിജയ് ദേവരക്കൊണ്ടക്ക് ഒപ്പമുള്ള ഹോട്ട് ഗേള്‍ ആരെന്ന് ചോദിച്ച് ചാര്‍മി കൗള്‍ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.