സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രവുമായി വിദ്യുത് ജംവാലിന്‍റെ 'യാരാ' ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ടീസർ പങ്കുവെച്ചുകൊണ്ടാണ് ഹിന്ദി ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്. ടിഗ്‌മാൻഷു ദുലിയ സംവിധാനം ചെയ്യുന്ന യാരാ ഫ്രഞ്ച് ചിത്രം എ ഗാങ് സ്റ്റോറിയുടെ റീമേക്കാണ്. തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ, വിജയ് ശർമ എന്നിവരും ത്രില്ലർ ഗണത്തിൽപെടുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഭാഗമാകുന്നു. ടിഗ്‌മാൻഷു ദുലിയ ഫിലിംസും അസുരെ എന്‍റർടെയ്‌ൻമെന്‍റും ചേർന്ന് ഒരുക്കുന്ന യാരാ നിർമിക്കുന്നത് സംവിധായകൻ ടിഗ്‌മാൻഷു ദുലിയ തന്നെയാണ്. ജൂലൈ 30 മുതൽ ചിത്രം സീ ഫെവിലൂടെ പ്രദർശനത്തിന് എത്തും.
- " class="align-text-top noRightClick twitterSection" data="">
ചെറിയ സിനിമകളെ ഒടിടി റിലീസിൽ നിന്ന് തഴഞ്ഞതിനെതിരെ വിദ്യുത് ജംവാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. താരത്തിന്‍റെ പുതിയ ത്രില്ലർ ചിത്രത്തിനായി ആരാധകരും ഏറെ പ്രതീക്ഷയിലാണ്.