ശകുന്താളാ ദേവിക്ക് ശേഷം വിദ്യാ ബാലൻ എത്തുന്നത് മറ്റൊരു ഒടിടി റിലീസ് ചിത്രവുമായാണ്. രാഷ്ട്രീയ ഹാസ്യ സിനിമയായ ന്യൂട്ടണിന്‍റെ സംവിധായകൻ അമിത് മസുര്‍ക്കര്‍ സംവിധാനം ചെയ്‌ത ഷേർണിയുടെ റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ജൂണിൽ ബോളിവുഡ് ചിത്രം പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
-
IT'S OFFICIAL... VIDYA BALAN STARRER #SHERNI TO PREMIERE ON AMAZON... #Sherni - starring #VidyaBalan - to globally premiere on #Amazon in June 2021... Directed by Amit Masurkar [director of #Newton]. pic.twitter.com/LoaJ3YKZWW
— taran adarsh (@taran_adarsh) May 17, 2021 " class="align-text-top noRightClick twitterSection" data="
">IT'S OFFICIAL... VIDYA BALAN STARRER #SHERNI TO PREMIERE ON AMAZON... #Sherni - starring #VidyaBalan - to globally premiere on #Amazon in June 2021... Directed by Amit Masurkar [director of #Newton]. pic.twitter.com/LoaJ3YKZWW
— taran adarsh (@taran_adarsh) May 17, 2021IT'S OFFICIAL... VIDYA BALAN STARRER #SHERNI TO PREMIERE ON AMAZON... #Sherni - starring #VidyaBalan - to globally premiere on #Amazon in June 2021... Directed by Amit Masurkar [director of #Newton]. pic.twitter.com/LoaJ3YKZWW
— taran adarsh (@taran_adarsh) May 17, 2021
സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ഷേർണി പ്രദർശനത്തിന് എത്തുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഫോറസ്റ്റ് ഓഫിസറിന്‍റെ വേഷമാണ് വിദ്യാ ബാലന്‍റേത്. ശരദ് സക്‌സേന, മുകുൾ ചദ്ദ, വിജയ് റാസ്, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
Also Read: 'ആർക്കറിയാം' നീ സ്ട്രീമിലും റൂട്ട്സ് എന്‍റർടെയ്ൻമെന്‍റിലുമെത്തും
ശകുന്തളാദേവി എന്ന ബയോപിക് ചിത്രത്തിന്‍റെ നിർമാതാക്കളായ അബാണ്ടാന്‍റിയ എന്‍റർടെയ്‌ൻമെന്‍റും ടി- സീരീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.