റാസി, ഉറി തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്‍റെ ഹൃദയം കവർന്ന താരമാണ് വിക്കി കൗശല്‍. പെൺകുട്ടികളുടെ മാൻ ക്രഷ് പട്ടികയില്‍ ആദ്യ സ്ഥാനമാണ് ഇപ്പോൾ വിക്കിക്ക്. മോഡലും നടിയുമായ ഹർലീൻ സേതിയാണ് വിക്കിയുടെ കാമുകിയെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വേർപിരിഞ്ഞതായാണ് ബി ടൗണില്‍ നിന്നും വരുന്ന പുതിയ വാർത്ത. വാർത്ത ശരിവയ്ക്കുന്നതാണ് ഹർലീൻ സേതിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. തന്‍റെ ചിത്രത്തിന് താഴെ വേർപാടിന്‍റെ വ്യഥ നിറഞ്ഞ് നിൽക്കുന്ന എന്നാൽ ജീവിതം മുന്നോട്ടെന്ന രീതിയിലുള്ള ഒരു കവിതയാണ് താരം കുറിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ലാംബെർഗിനി എന്ന പഞ്ചാബി ഗാനത്തിന് ചുവട് വച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഹർലീൻ. താൻ പ്രണയത്തിലാണെന്ന് മുമ്പ് വെളിപ്പെടുത്തിയ വിക്കി കൗശല്‍ അടുത്തിടെ ഒരു അവാർഡ് ഷോയില്‍ താൻ ഇപ്പോൾ സിംഗിൾ ആണെന്ന് പറഞ്ഞതോടെയാണ് ഇരുവരും വേർപിരിഞ്ഞ കാര്യം ആരാധകർ അറിയുന്നത്.