ETV Bharat / sitara

നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരം - സൗമിത്ര ചാറ്റര്‍ജി

സത്യജിത് റേയുടെ അപുര്‍സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. റേയുടെ ഇരുപതോളം ചിത്രങ്ങളില്‍ സൗമിത്ര ചാറ്റര്‍ജി വേഷമിട്ടിട്ടുണ്ട്.

Soumitra Chatterjee shifted to ICU  COVID symptoms  Soumitra Chatterjee tests positive for COVID  നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരം  നടന്‍ സൗമിത്ര ചാറ്റര്‍ജി  സൗമിത്ര ചാറ്റര്‍ജി  സൗമിത്ര ചാറ്റര്‍ജി കൊവിഡ്
നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരം
author img

By

Published : Oct 10, 2020, 3:12 PM IST

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരം. നടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് 85 വയസുകാരനായ താരത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടന് കൊവിഡ് സ്ഥിരീകരിച്ചത്. നടന്‍ പരംപ്രദ ചതോപാധ്യായ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്‍ററിയുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു സൗമിത്ര ചാറ്റര്‍ജി. വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ ഇഷ്ട നടന്മാരിലൊരാളാണ് സൗമിത്ര ചാറ്റര്‍ജി. സത്യജിത് റേയുടെ അപുര്‍സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. റേയുടെ ഇരുപതോളം ചിത്രങ്ങളില്‍ സൗമിത്ര ചാറ്റര്‍ജി വേഷമിട്ടിട്ടുണ്ട്. കൂടാതെ സംവിധായകരായ മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്‍തിട്ടുണ്ട്. പത്മഭൂഷന്‍ പുരസ്‍കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്‍ക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‍കാരവും സൗമിത്ര ചാറ്റര്‍ജിക്ക് ലഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.