ബോളിവുഡ് നടന്‍ വരുണ്‍ ധവാനും ഫാഷന്‍ ഡിസൈനര്‍ നടാഷ ദലാലും മുംബൈ ആലിബാഗില്‍ ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പൊതു വേദികളില്‍ ഇരുവരും ഒന്നിച്ച് പ്രത്യേക്ഷപ്പെടുന്നതാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ജനുവരി 24ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും ഇരുവരുടെയും വിവാഹം എന്ന തരത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചടങ്ങില്‍ 40 മുതല്‍ 50 വരെ ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാകും പങ്കെടുക്കുക. ആലിബാഗിലുള്ള ഒരു റിസോര്‍ട്ടില്‍ വിവാഹ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും വരുണിന്‍റെയും നടാഷയുടെയും കുടുംബാംഗങ്ങള്‍ ഇവിടെ ഇപ്പോള്‍ താമസിച്ച് വരികയാണെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി 22, 23, 24 ദിവസങ്ങളിലായിട്ടായിരിക്കും വിവാഹം. വിവാഹ ശേഷം ബോളിവുഡ് സിനിമാ മേഖലയിലെ പ്രിയപ്പെട്ടവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വരുണ്‍ ജനുവരി മാസം അവസാനം വിവാഹ സല്‍ക്കാരം ഒരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഞ്ചാബി ആചാരപ്രകാരം വലിയ ആഘോഷമായി വരുണിന്‍റെ വിവാഹം നടത്താനാണ് അച്ഛന്‍ ധവാന്‍ തീരുമാനിച്ചിരുന്നത് എന്നാല്‍ കൊവിഡ് മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കൂലി നമ്പര്‍ 1 ആണ് അവസാനമായി പുറത്തിറങ്ങിയ വരുണ്‍ ധാവാന്‍ സിനിമ. സാറാ അലിഖാനായിരുന്നു സിനിമയില്‍ നായിക. പിതാവ് ധവാനാണ് സിനിമ സംവിധാനം ചെയ്‌തത്.