ന്യൂഡൽഹി: ഥപ്പട്, ശുഭ് മംഗൽ സ്യാദ സാവ്‌ധാൻ, ഛപാക്ക് ചിത്രങ്ങൾക്ക് അന്താരാഷ്‌ട്ര ബഹുമതി. ആക്റ്റ എന്നറിയപ്പെടുന്ന ഓസ്ട്രേലിയന്‍ അക്കാദമി ഓഫ് സിനിമ ആന്‍ഡ് ടെലിവിഷന്‍ പുരസ്‍കാരങ്ങളിൽ മൂന്ന് ഹിന്ദി ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഏഷ്യൻ ഫിലിം അവാർഡ് ഇനത്തിലേക്കാണ് ബോളിവുഡ് ചിത്രങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇതിന് മുമ്പ് ഈ പുരസ്‌കാരനേട്ടം സ്വന്തമാക്കിയ ഹിന്ദി ചിത്രം ആമിർഖാന്‍റെ ദംഗൽ ആയിരുന്നു.
ഒരടിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്ത ഹിന്ദി ചിത്രം 'ഥപ്പടി'ൽ തപ്‌സി പന്നുവായിരുന്നു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗാര്‍ഹിക പീഡനങ്ങള്‍ മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയാണ് ചിത്രത്തിലൂടെ സംവിധായകൻ അനുഭവ് സിൻഹ തുറന്നുകാട്ടിയത്. ഈ വർഷം ഫെബ്രുവരിയിൽ റിലീസിനെത്തിയ ഥപ്പടിന്‍റെ തിരക്കഥ ഏറെ പ്രശംസയും പിടിച്ചുപറ്റിയിരുന്നു.
-
UPDATE... #Thappad, #Chhapaak and #ShubhMangalZyadaSaavdhan nominated in #BestAsianFilm category at the prestigious #AACTA Awards... The awards are supported by #NSW Government, #Australia... Earlier, #Dangal had won #BestAsianFilm award... #IFFMelbourne is the industry partner. pic.twitter.com/h82e8TI5aJ
— taran adarsh (@taran_adarsh) November 20, 2020 " class="align-text-top noRightClick twitterSection" data="
">UPDATE... #Thappad, #Chhapaak and #ShubhMangalZyadaSaavdhan nominated in #BestAsianFilm category at the prestigious #AACTA Awards... The awards are supported by #NSW Government, #Australia... Earlier, #Dangal had won #BestAsianFilm award... #IFFMelbourne is the industry partner. pic.twitter.com/h82e8TI5aJ
— taran adarsh (@taran_adarsh) November 20, 2020UPDATE... #Thappad, #Chhapaak and #ShubhMangalZyadaSaavdhan nominated in #BestAsianFilm category at the prestigious #AACTA Awards... The awards are supported by #NSW Government, #Australia... Earlier, #Dangal had won #BestAsianFilm award... #IFFMelbourne is the industry partner. pic.twitter.com/h82e8TI5aJ
— taran adarsh (@taran_adarsh) November 20, 2020
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിത കഥപറഞ്ഞ ഛപാക്കും മികച്ച പ്രതികരണം നേടിയ ചലച്ചിത്രമായിരുന്നു. ദീപികാ പദുകോണിനെ കേന്ദ്രകഥാപാത്രമാക്കി മേഘ്ന ഗുൽസാറാണ് സിനിമ സംവിധാനം ചെയ്‌തത്.
ഹിതേഷ് കെവലയ്യ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ശുഭ് മംഗൽ സ്യാദ സാവ്‌ധാൻ സാമൂഹിക പ്രതിബന്ധതയുള്ള വിഷയമായിരുന്നു കൈകാര്യം ചെയ്‌തത്. സ്വവര്‍ഗാനുരാഗത്തിന്‍റെ കഥപറഞ്ഞ ചിത്രത്തിൽ ആയുഷ്‌മാന്‍ ഖുറാനയും ജിതേന്ദ്ര കുമാറുമായിരുന്നു പ്രധാന താരങ്ങൾ.