ETV Bharat / sitara

പ്രണയവും, വിരഹവും; 'പച്ച്താഓഗേ' ടീസര്‍ പുറത്തിറങ്ങി

43 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ പ്രണയവും വിരഹവുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഒരുക്കിയിരിക്കുന്നത്. അര്‍ജിത് സിങാണ് ഗാനം ആലപിച്ചിരിക്കുന്നത്

author img

By

Published : Aug 22, 2019, 10:26 AM IST

പ്രണയവും, വിരഹവും; 'പച്ച്താഓഗേ' ടീസര്‍ പുറത്തിറങ്ങി

ബോളിവുഡ് താരങ്ങളായ വിക്കി കൗശലും, നോറ ഫത്തേഹിയും ആദ്യമായി ഒരുമിച്ചെത്തുന്ന മ്യൂസിക് ആല്‍ബം ജാനി വേയിലെ 'പച്ച്ഓഗേ' എന്ന വീഡിയോ ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത ഗായകന്‍ അര്‍ജിത് സിങാണ് ഗാനം ആലപിച്ചിരിക്കുന്നത്. 43 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ പ്രണയവും വിരഹവുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഒരുക്കിയിരിക്കുന്നത്. നോറ ഫത്തേഹിയുടെ നൃത്തരംഗങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ടി സീരീസാണ് ആല്‍ബത്തിന്‍റെ നിര്‍മാണം. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നു. ഗാനത്തിന്‍റെ വരവറിയിച്ച് നോറ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ആല്‍ബത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. വീഡിയോ ഗാനം 23ന് റിലീസ് ചെയ്യും. അമ്പത് ലക്ഷത്തിലധികം കാഴ്ചക്കാരെ ടീസര്‍ മണിക്കൂറുകള്‍ക്കകം യൂട്യൂബില്‍ നേടി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.