മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ഖേദം പ്രകടിപ്പിച്ച് താണ്ഡവ് സംവിധായകനും അണിയറപ്രവർത്തകരും. ഹിന്ദു ദൈവങ്ങളെ സീരീസിൽ അവഹേളിച്ചെന്നും മതവിശ്വാസത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളും മറ്റും രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് താണ്ഡവിനെതിരെ ലഖ്‌നൗവിൽ എഫ്ഐആറും രജിസ്റ്റർ ചെയ്‌തു.
-
Our sincere apologies . pic.twitter.com/Efr9s0kYnl
— ali abbas zafar (@aliabbaszafar) January 18, 2021 " class="align-text-top noRightClick twitterSection" data="
">Our sincere apologies . pic.twitter.com/Efr9s0kYnl
— ali abbas zafar (@aliabbaszafar) January 18, 2021Our sincere apologies . pic.twitter.com/Efr9s0kYnl
— ali abbas zafar (@aliabbaszafar) January 18, 2021
എന്നാൽ, ഏതെങ്കിലും വ്യക്തിയുടെയോ മതത്തിന്‍റെയോ സമുദായത്തിന്‍റെയോ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ സീരീസിനെതിരെ കുറേ പേർ പരാതി അറിയിച്ചതിനാൽ താണ്ഡവ് ടീം ക്ഷമ ചോദിക്കുന്നുവെന്നും സംവിധായകൻ അലി ആബാസ് സഫര്‍ പറഞ്ഞു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് വിവാദത്തിൽ താണ്ഡവ് ടീം പ്രതികരിച്ചത്.
"സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരാതികള്‍ സംബന്ധിച്ച് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചു. സീരിസിന്‍റെ ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു," എന്ന് അലി ആബാസ് സഫര്‍ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.
താണ്ഡവ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് കൊട്ടക് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയിരുന്നു. ഇതേ തുടർന്നാണ്, കേന്ദ്രം സീരീസ് പ്രദർശിപ്പിക്കുന്ന ആമസോണ്‍ പ്രൈമിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.